അതിജീവിതയ്‌ക്കെതിരായ സൈബർ ആക്രമണം :ഫെന്നിക്ക് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലെന്ന് എസ്ഐടി; കോടതി ഈ മാസം 17-ന് ഹാജരാകാൻ നോട്ടീസ് അയച്ചു

തിരുവനന്തപുരം: രണ്ടാം ബലാത്സംഗക്കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിന് പിന്നിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലെന്ന് പ്രത്യേക അന്വേഷണ സംഘം . രാഹുലിന്റെ നിർദ്ദേശപ്രകാരമാണ് സുഹൃത്ത് ഫെന്നി നൈനാൻ അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതുമായ പോസ്റ്റുകൾ പങ്കുവെക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ഈ സാഹചര്യത്തിൽ രാഹുലിനെ കർശനമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി കോടതിയെ സമീപിച്ചു. പരാതി പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ഈ മാസം 17-ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന് നോട്ടീസ് അയച്ചു.

കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുലിന്റെ സുഹൃത്തായ ഫെന്നി നൈനാൻ ഫേസ്ബുക്കിലൂടെ അതിജീവിതയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. അതിജീവിതയെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങൾ പങ്കുവെച്ചതിനെതിരെ ഇവർ എസ്ഐടിക്ക് പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഫെന്നി സ്വന്തം നിലയ്ക്കല്ല ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചെയ്യിക്കുന്നതാണെന്നും വ്യക്തമായത്.

അതിജീവിതയെ മാനസികമായി തകർക്കാനും കേസിൽ നിന്ന് പിന്തിരിപ്പിക്കാനും ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്ന് എസ്ഐടി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. രാഹുലിനെ നേരിട്ട് വിളിച്ചുവരുത്തി ഇത്തരം സൈബർ അധിക്ഷേപങ്ങളിൽ നിന്ന് വിലക്കണമെന്നാണ് പോലീസിന്റെ ആവശ്യം. ഫെന്നി നൈനാനെതിരെയും കടുത്ത നിയമനടപടികൾക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.