പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത് വടക്കന്തറയിൽ വോട്ട് ചോദിച്ചെത്തിയപ്പോഴാണ് ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘം പിഷാരടിയെ തടഞ്ഞത്. സംഭവത്തിൽ പിഷാരടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖ് രംഗത്തെത്തിയതോടെ പോരാട്ടം ത്രികോണ സ്വഭാവത്തിലേക്ക് മാറി.
വടക്കന്തറ ക്ഷേത്രത്തിന് സമീപം വോട്ട് ചോദിച്ചു നടക്കവെ ഒരു സംഘം സ്ത്രീകൾ തടയുകയായിരുന്നുവെന്ന് രമേഷ് പിഷാരടി പറഞ്ഞു. “ഇളം നീല ചുരിദാറിട്ട ഒരു സ്ത്രീ രോഷത്തോടെ വന്ന് തടഞ്ഞു. ബിജെപി ശക്തികേന്ദ്രമാണിതെന്നും ഇവിടെ വോട്ട് ചോദിക്കാൻ ആരെയും അനുവദിക്കില്ലെന്നുമാണ് അവർ പറഞ്ഞത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്,” പിഷാരടി പ്രതികരിച്ചു. സ്ത്രീകളായതുകൊണ്ട് താൻ അതീവ ജാഗ്രതയോടെയാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പിഷാരടിയെ തടഞ്ഞ സംഭവത്തെ ന്യായീകരിച്ച് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ രംഗത്തെത്തി. പിഷാരടിയുടെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെയുള്ള അമ്മമാരുടെ സ്വാഭാവിക പ്രതികരണമാണിതെന്ന് ശോഭ അവകാശപ്പെട്ടു. “സ്ത്രീ പീഡനത്തെ വ്യക്തിപരമായ കാര്യമെന്ന് വിശേഷിപ്പിച്ച പിഷാരടി മാപ്പ് പറയണം. വേട്ടക്കാരനൊപ്പം നിൽക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെയുള്ള പ്രതിഷേധമാണിത്,” ശോഭ പറഞ്ഞു. കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരെ നടപടി എടുക്കാത്തതിനെയും അവർ വിമർശിച്ചു.
പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമം! തൃശ്ശൂർ പൂരം 2026 ഏപ്രിൽ 26-ന്; ഗജവീരന്മാരും ഇലഞ്ഞിക്കൽ മേളവും വരുന്നു
അതേസമയം, രാഷ്ട്രീയ എതിരാളിയാണെങ്കിലും പിഷാരടിയെ തടഞ്ഞത് ശരിയായില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖ് പറഞ്ഞു. വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. വ്യക്തിപരമായ വിദ്വേഷം പാലക്കാടിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. .


കേരളം ആര് നയിക്കും? ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ ക്ലൈമാക്സിലേക്ക്; കെ.സിക്ക് മുന്‍തൂക്കം, വി.ഡിക്കായി ലീഗ് സമ്മര്‍ദ്ദം





