കൊല്ലം: മാരക രാസലഹരിമരുന്നായ എം.ഡി.എം.എ കൈവശം വെച്ച യുവാവ് അറസ്റ്റിൽ. കൊല്ലം ഈസ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പരിമണം പുലിമുഖത്ത് വീട്ടിൽ ഗിരീഷ്(44) ആണ് പോലീസിന്റെ പിടിയിലായത്. രാത്രികാല പെട്രോളിങ്ങ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന കൊല്ലം ഈസ്റ്റ് പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
ഇന്നലെ പുലർച്ചെ 2 മണിയോടെ ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാന്റ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഗിരീഷ് പിടിയിലായത്. ഇയാളിൽ നിന്നും 3.258 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തി ട്ടുണ്ട്.
ഗ്രേഡ് എസ്.ഐ ഷൈജുവിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയകൃഷ്ണൻ, ജോൺ, മുരുകേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവനന്തപുരത്ത് പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 7 വർഷം കഠിനതടവ്





