കൊച്ചി: മലയാള സിനിമയിലെ അധികാര ഗര്‍വിന്റെയും സിനിമാക്കോട്ടകളുടെയും കാവല്‍ക്കാരനായിരുന്ന സംവിധായകന് രഞ്ജിത്ത് ഒടുവില്‍ അഴിക്കുള്ളിലേക്ക്. യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ രഞ്ജിത്തിനെ കോടതി റിമാന്‍ഡ് ചെയ്തു. അറസ്റ്റ് ഭയന്ന് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ തൊടുപുഴയില്‍ വെച്ച് അതിനാടകീയമായി പിടികൂടിയ രഞ്ജിത്തിന് കോടതി ജാമ്യം നിഷേധിച്ചതോടെ ‘രാവണപ്രഭു’വിന് ഇനി ജയില്‍വാസം.
അറസ്റ്റ് മണത്തറിഞ്ഞ രഞ്ജിത്ത് അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരം ഒളിവില്‍ പോകാന്‍ നീക്കം നടത്തിയിരുന്നു. നടന് ബോബി കുര്യന്റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാറും ഡി.സി.പി അശ്വതി ജിജിയും ഒരുക്കിയ കെണിയില്‍ രഞ്ജിത്ത് വീണത്. അതീവ രഹസ്യമായി നീങ്ങിയ പ്രത്യേക അന്വേഷണ സംഘം തൊടുപുഴ മുട്ടത്ത് വെച്ച് കാര്‍ തടഞ്ഞ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ പോലും അറിയാതെയാണ് പരാതിക്കാരിയുടെ മൊഴിയെടുത്തതും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതും.
ജനുവരി 9-ന് ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റിലെ കാരവാനില്‍ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. അതിക്രമത്തിന് ശേഷം മാസങ്ങളോളം മാനസികാഘാതത്തിലായിരുന്ന നടി കൗണ്‍സിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നത്. സിനിമാ സെറ്റിലെ ആഭ്യന്തര സമിതിയെ സമീപിച്ചെങ്കിലും നീതി കിട്ടാത്തതിനെ തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് നല്കിയ ധൈര്യത്തിലാണ് നടി നിയമപോരാട്ടം തുടങ്ങിയത്. വമ്പന്മാരുടെ ഒത്തുതീര്‍പ്പ് ശ്രമങ്ങളെ തള്ളിക്കളഞ്ഞ നടി, കുറ്റവാളിയെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു.
നേരത്തെ ബംഗാളി നടിയും കോഴിക്കോട് സ്വദേശിയായ യുവാവും നല്കിയ പരാതികളില്‍ സമയപരിധിയുടെയും വ്യക്തതയില്ലാത്തതിന്റെയും പേരില്‍ രഞ്ജിത്തിന് ഹൈക്കോടതികളില്‍ നിന്ന് ആശ്വാസം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ജനുവരിയില്‍ നടന്ന സംഭവമായതിനാല്‍ പോലീസിന്റെ പക്കല്‍ കൃത്യമായ മൊഴികളും തെളിവുകളുമുണ്ട്. മാനഭംഗം, ലൈംഗിക അതിക്രമം, തടഞ്ഞുവെക്കല്‍, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍ തുടങ്ങിയ ഗൗരവകരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനവും ഇസിജിയിലെ മാറ്റവും കാരണം രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് നോര്‍ത്ത് വനിതാ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇടതു സഹയാത്രികനായിരുന്നിട്ടും പീഡനക്കേസില്‍ അഴിക്കുള്ളിലായത് സി.പി.എമ്മിനും സര്‍ക്കാരിനും വലിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്.
മലയാള സിനിമയെ നിയന്ത്രിച്ച കരുത്തരായ ‘പവര്‍ ഗ്രൂപ്പിന്റെ’ തകര്‍ച്ചയുടെ തുടക്കമായാണ് ഈ റിമാന്‍ഡ് നടപടിയെന്ന വിലയിരുത്തലുമുണ്ട്. ആശുപത്രിയില്‍നിന്ന് എറണാകുളം വനിതാ പോലീസ് സ്റ്റേഷനിലേക്കാണ് സംവിധായകനെ കൊണ്ടുപോയത്. അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കി. പിന്നെ റിമാന്‍ഡും. ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങിയ രഞ്ജിത്തിന്റെ പ്രതികരണം മാധ്യമങ്ങള്‍ തേടിയപ്പോള്‍ വ്യാജപരാതിയെന്ന ഒറ്റവാക്കിലുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്.
സ്വന്തം സിനിമാ സെറ്റില്‍ യുവനടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് സംവിധായകനും നടനുമായ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രാത്രി ഒരുമണിയോടെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ജനുവരിയില്‍ ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റിലെ കാരവനില്‍ രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് പരാതി ലഭിച്ചത്.
കമ്മിഷണറുടെ നിര്‍ദേശപ്രകാരം എറണാകുളം നോര്‍ത്ത് വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രണ്ട് ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചി ഡി.സി.പി. അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും രൂപവത്കരിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഒടുവില്‍ പിണറായി വാദത്തെ തിരുത്തി സഖാക്കള്‍; സിപിഎം തെറ്റ് തിരിച്ചറിഞ്ഞു: ശബരിമല സ്വര്‍ണ്ണക്കൊള്ളയും പിഎം ശ്രീയും തിരിച്ചടിയായെന്ന് സംസ്ഥാന കമ്മിറ്റി; ഇരട്ടത്താപ്പ് വ്യക്തമാക്കി ഭരണ വിരുദ്ധതയിലെ നിഗമനം; പോറ്റിയേ കേറ്റിയേ സ്വര്‍ണ്ണം ചെമ്പായി മാറിയേ…..





