തിരുവനന്തപുരം: തൂഫാൻ വാരിയർക്ക് പുറമേ ഇനി ‘വിജിലൻസ് കമാൻഡോ’യും. അഴിമതിക്കെതിരെയുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പുതിയ പദ്ധതിയാണ് വിജിലൻസ് കമാൻഡോ ഇനിഷ്യെറ്റീവ്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായാണ് വിജിലൻസ് കമാൻഡോ ഇനിഷ്യെറ്റീവ് പ്രഖ്യാപിച്ചിട്ടുള്ളത്. അഴിമതി രഹിതവും സുതാര്യവുമായ ഒരു കേരളത്തെ വാർത്തെടുക്കാനുള്ള സർക്കാരിന്റെ നവീന പദ്ധതിയാണിതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നു.
യുവജനങ്ങളെ അഴിമതിക്കെതിരെ പോരാടുന്ന അംബാസിഡർമാരായി പ്രഖ്യാപിക്കുകയാണ് വിജിലൻസ് കമാൻഡോസിലൂടെ. തൂഫാൻ വാരിയർ എന്ന പേരിലുള്ള ബാഡ്ജുകൾ പോലെ വിജിലൻസ് കമാൻഡോ ബാഡ്ജുകളും ഇനിമുതൽ ഉണ്ടാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. വിജിലൻസ് കമാൻഡോ ബാഡ്ജുകളുടെ വിതരണവും അദ്ദേഹം നടത്തും. തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്കൂളിൽ രാവിലെ നടക്കുന്ന
ചടങ്ങിൽ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ അധ്യക്ഷത വഹിക്കും. കഴക്കൂട്ടം എം.എല്‍.എ വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും.
സുപ്രസിദ്ധ ചലച്ചിത്രതാരം നിവിന്‍ പോളി അഴിമതിക്കെതിരായ പ്രതിജ്ഞ യുവാക്കള്‍ക്ക് ചൊല്ലിക്കൊടുക്കും. കേരള ഗവര്‍ണറുടെ സെക്രട്ടറി ഡോ. കെ വാസുകി മുഖ്യാതിഥിയാകും. ഡി.ജി.പി യും വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം പദ്ധതി വിശദീകരണം നടത്തും. ലൊയോള ഇന്‍സ്റ്റിറ്റ്യൂഷന്‍ മനേജര്‍ ഫാ. സണ്ണി കുന്നപ്പള്ളില്‍ എസ്.ജെ, ലൊയോള സ്കൂള്‍ ഡയറക്ടറും പ്രിന്‍സിപ്പലുമായ ഫാ. ഡോ. സാല്‍വിന്‍ അഗസ്റ്റിന്‍ എസ്.ജെ, ലൊയോള കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രകാശ് പിള്ളൈ, ലൊയോള സി.ബി.എസ്.ഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റംലറ്റ് തോമസ് എസ്.ജെ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ചടങ്ങിന് വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഐ.ജി.പിയുടെ ചുമതല വഹിക്കുന്ന ഡി.ഐ.ജി തോംസണ്‍ ജോസ് സ്വാഗതവും വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ആസ്ഥാനത്തെ എസ്.പി എസ്.ആര്‍ ജ്യോതിഷ് കുമാര്‍ നന്ദിയും പറയും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിമാനത്തിലെ മുഖ്യമന്ത്രിവിരുദ്ധ പ്രതിഷേധം: പ്രതികള്‍ക്കെതിരായ വ്യോമയാന വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍; ഭരണമാറ്റത്തിന് പിന്നാലെ നിര്‍ണ്ണായക നീക്കം; ആ കേസും കള്ളക്കേസാകും





