തിരുവനന്തപുരം: തടയാൻ ആളില്ല, മുദ്രാവാക്യമില്ല. ആളും ആരവവുമില്ലാതെ ഇ ഡി യുടെ പരിശോധന. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ അന്വേഷണത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ബാങ്ക് ലോക്കറിൽ ഇ ഡി പരിശോധന നടത്തി. എച്ച്ഡിഎഫ്സി ബാങ്കിന്റെ തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിലുള്ള എം ജി റോഡ് ശാഖയിലായിരുന്നു ഇ ഡി യുടെ പരിശോധന.
രാവിലെ കേന്ദ്ര സുരക്ഷാ സംഘത്തിന്റെ അകമ്പടിയോടെ എത്തിയ ഉദ്യോഗസ്ഥർ വീണയെ ബാങ്കിലേക്ക് വിളിച്ചുവരുത്തിയാണ് ലോക്കർ തുറന്നത്. രാവിലെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടുനിന്നു. വീണയുടെ തിരുവനന്തപുരത്തെ താമസസ്ഥലത്തു ഇ ഡി യുടെ പരിശോധനയ്ക്കിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ സംവിധാനമാണ് ഇന്ന് ഒരുക്കിയിരുന്നത്. കേന്ദ്ര സുരക്ഷാസേനാഗങ്ങൾക്ക് പുറമേ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും സുരക്ഷ ഒരുക്കാൻ എത്തിയിരുന്നു.
ഇ ഡി യുടെ പരിശോധന തടസ്സപ്പെടുത്താനോ വീണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനോ സിപിഎം പ്രവർത്തകർ ആരും ഇന്നു ഉണ്ടായിരുന്നില്ല. പരിശോധനയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മന്ത്രിപ്പടയ്ക്ക് കാലിടറുമോ? എക്സിറ്റ് പോളുകളില്‍ ഭരണവിരുദ്ധ വികാരം; റോഷി അഗസ്റ്റിനും ശൈലജ ടീച്ചര്‍ക്കും പരാജയഭീതി; ഞെട്ടലില്‍ ഇടതുകേന്ദ്രങ്ങള്‍




