തിരുവനന്തപുരം : നാസയുടെ സോയൂസ് എംഎസ് 29 പേടകത്തിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. കൃത്യം 8.17ന് കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോ ഡ്രോമിൽ നിന്നാണ് പേടകം വിക്ഷേപിച്ചത്. മലയാളിയായ അനിൽ മേനോൻ ഉൾപ്പെടെ മൂന്ന് ശാസ്ത്രജ്ഞരാണ് പേടകത്തിൽ ഉള്ളത്. ഇനിയുള്ള എട്ട് മാസം മൂന്ന് പേരും ബഹിരാകാശത്ത് തുടരും. ഇനി ഏപ്രിൽ മാസത്തിലേ ഇവർ മടങ്ങി വരികയുള്ളു. പേടകം ഇന്ന് രാത്രി 11 മണിയോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് എത്തും എന്നാണ് കണക്കുകൂട്ടൽ. 11.26ന് നിലയവുമായി ഡോക്കിംഗ് നടത്തും. ശേഷം, രാത്രി 1.25ഓടെ സംഘം നിലയത്തിൽ പ്രവേശിക്കും. റഷ്യൻ ശാസ്ത്രജ്ഞരായ പ്രോത് ദുബ്രോവും, അന്ന കിക്കിനയുമാണ് അനിലിനൊപ്പം ബഹിരാകാശത്തേക്ക് തിരിച്ചിട്ടുള്ളത്. പ്രോത് ദുബ്രോവാണ് ഇവരുടെ മിഷൻ കമാൻഡർ.
ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യനും എൻജിനിയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനിൽ മേനോൻ. പാതി മലയാളിയായ അനിൽ മേനോൻ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ. സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ കോൺഗ്രസ് നേതാവുമായ സർ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബാംഗമാണ് അനിൽ. ഉക്രൈൻ സ്വദേശി എലിസബത്താണ് അനിൽ മേനോന്റെ മാതാവ്.
നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ; കാൽനട യാത്രക്കാരനായ ബി.സി.എ വിദ്യാർഥിക്ക് ദാരുണാന്ത്യം


കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ. സി.ജെ. റോയ് ജീവനൊടുക്കി; മരണം ബംഗളൂരുവില്‍; ആത്മഹത്യ ചെയ്തത് സ്വയം വെടിയുതിര്‍ത്ത്; മലയാളി ബിസിനസ്സുകാരന്റെ മരണം ഇഡി റെയ്ഡിനിടെ എന്ന് റിപ്പോര്‍ട്ട്





