ന്യൂ ഡൽഹി: റെയിൽവേ മന്ത്രാലയത്തിന്റെ അത്യാധുനിക വികസന പദ്ധതികളുടെ ഭാഗമായി മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള രണ്ട് പുതിയ ട്രെയിനുകൾ നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. നിലവിൽ രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിന്റെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്.
ഈ റെക്കോർഡ് തിരുത്തിക്കുറിക്കുന്ന പുതിയ ട്രെയിനുകളുടെ നിർമ്മാണത്തിന് റെയിൽവേ ബോർഡ് ഔദ്യോഗികമായി അംഗീകാരം നൽകി കഴിഞ്ഞു. നിലവിൽ രാജ്യത്തുടനീളം 81 വന്ദേ ഭാരത് ചെയർ കാർ സർവീസുകളാണ് റെയിൽവേ നടത്തിവരുന്നത്.
ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് (ICF) 2026 മാർച്ച് 23-ന് റെയിൽവേ ബോർഡ് അയച്ച കത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനമുള്ളത്. 2027-28 സാമ്പത്തിക വർഷത്തെ കോച്ച് ഉൽപ്പാദന പദ്ധതിയിൽ ഉൾപ്പെടുത്തി, 16 കോച്ചുകൾ വീതമുള്ള രണ്ട് ട്രെയിൻ സെറ്റുകൾ നിർമ്മിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പുതിയ ട്രെയിനുകളുടെ ഓരോ കോച്ചിനും 27.86 കോടി രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ 32 കോച്ചുകൾ ഉൾപ്പെടുന്ന മൊത്തം പദ്ധതിക്കായി 866.87 കോടി രൂപയുടെ കരാറിനാണ് റെയിൽവേ മന്ത്രാലയം ഭരണാനുമതി നൽകിയിരിക്കുന്നത്. അടുത്ത തലമുറയിലെ യാത്രാ സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ഇന്ത്യൻ റെയിൽവേയുടെ വേഗതയിലും ഗുണനിലവാരത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


ചെമ്മാട് സ്ഫോടകവസ്തു വേട്ട: ഭീകരവാദ ആംഗിള്‍ സംശയിച്ച് എന്‍.ഐ.എ; അഞ്ച് ജില്ലകളില്‍ ഒരേസമയം വന്‍ റെയ്ഡ്; ഉള്ളിച്ചാക്കിലെ ബോംബ് ശേഖരത്തിന് പിന്നില്‍ വന്‍ അട്ടിമറി പദ്ധതിയെന്ന് സൂചന
തിരുവനന്തപുരം സെൻട്രലിൽ പ്രിയദർശൻ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് റിപ്പോർട്ടുകൾ. വോട്ട് പിടിക്കാൻ മോഹൻലാലും എത്തുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ പുറത്തുവരുന്ന ആ സർപ്രൈസ് എന്താണ്?





