അസം: പുതിയ അസം സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 12-ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് കാവൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. സർക്കാർ രൂപീകരണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ബിജെപി നിയമസഭാ കക്ഷി യോഗം മെയ് 10-ന് ചേരുകയും യോഗത്തിൽ വെച്ച് പുതിയ നിയമസഭാ കക്ഷി നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുകയും ചെയ്യും. അതേ ദിവസം തന്നെ രാവിലെ 11 മണിക്ക് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) സംയുക്ത യോഗം ചേർന്ന് സഖ്യത്തിന്റെ നേതാവിനെ നിശ്ചയിക്കും.
തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ എൻഡിഎ നേതാക്കൾ ഗവർണറെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ പുതിയ സർക്കാർ നിലവിൽ വരുന്നതിനുള്ള നടപടികൾക്ക് വേഗതയേറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
അത്യന്തം ഗംഭീരമായി സംഘടിപ്പിക്കുന്ന ഈ സത്യപ്രതിജ്ഞാ ചടങ്ങിൽ രാജ്യത്തെ 20 സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ നേതാക്കൾക്ക് പുറമെ രാജ്യത്തെ പ്രമുഖ വ്യവസായികളെയും ചടങ്ങിലേക്ക് പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്: 1,111 കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചു; കേരളത്തിൽ 108 പേർ
സാംസ്കാരിക-ആത്മീയ മേഖലകളിലെ പ്രമുഖരായ സത്രാധികാരികൾക്കും വൈഷ്ണവ മതനേതാക്കൾക്കും പുറമെ ബിജെപിയുടെയും അസം ഗണ പരിഷത്തിന്റെയും (എജിപി) ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാരും ചടങ്ങിൽ നേരിട്ട് സാക്ഷ്യം വഹിക്കാൻ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. ജനപങ്കാളിത്തത്തോടെയും പ്രമുഖരുടെ സാന്നിധ്യത്തിലും ചടങ്ങ് വൻ വിജയമാക്കാനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് ഇപ്പോൾ ഖാനാപ്പാറയിൽ പുരോഗമിക്കുന്നത്.


ബിടിഎസ് ഏജൻസി ഇന്ത്യയിലേക്ക്; കെ-പോപ്പ് താരമാകാൻ ‘ഹൈബ് ഇന്ത്യ’ ആദ്യ ഓഡിഷൻ





