കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും കുത്തനെ കൂട്ടി. ഇന്ന് പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്ക് പ്രകാരം 195.50 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2092 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് 2113 രൂപയും കോഴിക്കോട്ട് 2214.5 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ മാസം ഏഴിന് 115 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും വൻ വിലവർധനവ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് ബജറ്റ് ദിനത്തിൽ 49 രൂപയും ജനുവരിയിൽ 111 രൂപയും വർധിപ്പിച്ചിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിലവിലെ സംഘർഷാവസ്ഥയാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേസമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ ഇത്തവണ മാറ്റമില്ല എന്നത് സാധാരണക്കാർക്ക് നേരിയ ആശ്വാസമേകുന്നു. എങ്കിലും മാർച്ച് ഏഴിന് ഗാർഹിക സിലിണ്ടറുകൾക്കും 60 രൂപ വർധിപ്പിച്ചിരുന്നു.
വാണിജ്യ സിലിണ്ടറുകളുടെ വിലക്കയറ്റത്തേക്കാൾ വിതരണത്തിലെ തടസ്സമാണ് തങ്ങളെ തളർത്തുന്നതെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. സിലിണ്ടർ ക്ഷാമം മൂലം കേരളത്തിലെ 50 ശതമാനത്തോളം ഹോട്ടലുകൾ നിലവിൽ അടഞ്ഞുകിടക്കുകയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ വ്യക്തമാക്കി. “നിലവിലെ സാഹചര്യത്തിൽ വില വർധനവ് അംഗീകരിക്കാം, എന്നാൽ ഹോട്ടലുകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ സിലിണ്ടറുകൾ കൃത്യമായി ലഭ്യമാക്കാൻ സർക്കാർ ഇടപെടണം” – അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ സിലിണ്ടർ വിഹിതം കേന്ദ്രം 20 ശതമാനം കൂടി വർധിപ്പിച്ചിട്ടുണ്ടെങ്കിലും വിതരണ ശൃംഖല പൂർണ്ണതോതിൽ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.
ട്രംപും റിലയന്‍സും കൈകോര്‍ക്കുന്നു; അമേരിക്കയില്‍ വമ്പന്‍ നിക്ഷേപവുമായി റിലയന്‍സ്;ടെക്സസില്‍ 27 ലക്ഷം കോടിയുടെ നിക്ഷേപം


പെപ്സിസികോയുടെ തലപ്പത്തേക്ക് സവിത ബാലചന്ദ്രന് ; ഇന്ദ്ര നൂയിക്ക് ശേഷം വിസ്മയം സൃഷ്ടിക്കാന്‍ മറ്റൊരു ഇന്ത്യന്‍ വനിത, ആഗോള കോര്‍പ്പറേറ്റ് ഭീമന് പെപ്സികോയുടെ വിപണന തന്ത്രങ്ങള്‍ മെനയുന്നത് ഇനി തമിഴ്നാട്ടുകാരി




