ന്യൂ ഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ് സജീവ രാഷ്ട്രീയത്തിലേക്ക്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. രാഷ്ട്രീയ പ്രവേശനം വെറുമൊരു ചടങ്ങല്ലെന്നും മറിച്ച് രാജ്യത്തെ സേവിക്കാനുള്ള വലിയൊരു ഉത്തരവാദിത്തവും അവസരവുമായാണ് താൻ ഇതിനെ കാണുന്നതെന്നും പേസ് വ്യക്തമാക്കി.
4 പതിറ്റാണ്ടു കാലം നീണ്ടുനിന്ന കായിക ജീവിതത്തിന് വിരാമമിട്ട ശേഷമാണ് അമ്പത്തിരണ്ടുകാരനായ പേസ് ബിജെപിയോടൊപ്പം ചേർന്ന് തന്റെ രാഷ്ട്രീയ ഇന്നിംഗ്‌സിന് തുടക്കം കുറിക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി കിരൺ റിജിജു, സുകാന്ത മജുംദാർ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ്, മുഖ്യ വക്താവ് അനിൽ ബലൂനി എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.
ടെന്നീസ് കോർട്ടിലെ മികച്ച പ്രകടനം പോലെ തന്നെ രാഷ്ട്രീയത്തിലും മികച്ചൊരു ഇന്നിംഗ്‌സ് കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് കിരൺ റിജിജു പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ വെച്ച് ബിജെപി നേതാവ് നിതിൻ നവിനുമായി പേസ് നടത്തിയ കൂടിക്കാഴ്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു.
ലിവിംഗ് ടുഗദര് പീഡനമല്ല; ബന്ധം തകരുന്നതും ബലാത്സംഗമല്ല: വിപ്ലവകരമായ നിരീക്ഷണവുമായി സുപ്രീംകോടതി
ഇതിന് പിന്നാലെയാണ് ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായത്. പശ്ചിമ ബംഗാളിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പേസിന്റെ സാന്നിധ്യം പാർട്ടിക്ക് വലിയ ഊർജ്ജമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


‘റെയിൻ റെയിൻ ഗോ എവേ’ എന്ന കവിത കുട്ടികളെ സ്വാർത്ഥരാക്കുന്നുവെന്ന് യു.പി മന്ത്രി; കുട്ടിക്കവിതകൾക്കെതിരെ യു.പി മന്ത്രി യോഗേന്ദ്ര ഉപാധ്യായ





