ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തു. ചെന്നൈ പോലീസാണ് അഞ്ച് വിവിധ വകുപ്പുകൾ ചുമത്തി താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ നടത്തിയ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ടാണ് ഈ നടപടി.
പെരമ്പൂരിൽ നിന്ന് കൊളത്തൂരിലേക്ക് പോകുന്ന വഴിയിൽ വിജയ് നടത്തിയ റോഡ് ഷോയിൽ ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ ഉണ്ടായെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. അനുവദിച്ച പരിധിയിൽ കൂടുതൽ ആളുകളെ സംഘടിപ്പിച്ചതും ഗതാഗത തടസ്സം സൃഷ്ടിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈ പോലീസ് കേസ് എടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായതിന് പിന്നാലെ വിജയ് നേരിടുന്ന പ്രധാന നിയമനടപടിയാണിത്. പെരമ്പൂർ, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്ന വിജയ് ഇന്ന് കൊളത്തൂരിൽ നടത്തിയ ആവേശകരമായ പ്രചാരണം വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. എന്നാൽ ഇത് ചട്ടലംഘനത്തിന്റെ പരിധിയിൽ വരുമെന്നാണ് അധികൃതരുടെ നിലപാട്.
മോട്ടിവേഷണൽ സ്പീക്കറും മുന്‍ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് പോക്സോ കേസിൽ കസ്റ്റഡിയിൽ; പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതി
സംഭവത്തിൽ ടിവികെ നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ വിജയ്ക്കെതിരെ കേസെടുത്തത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.


പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈന്യത്തിന് ഇനി സ്ഥാനമില്ലെ; അധിനിവേശത്തിന് തുനിഞ്ഞാല്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് സമുദ്രത്തിന്റെ അടിത്തട്ടിലായിരിക്കും ഇടം; പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധമുനമ്പില്‍; അമേരിക്കയ്ക്കെതിരെ കടുത്ത വെല്ലുവിളിയുമായി പുതിയ ഇറാനിയന്‍ നേതൃത്വം





