കർണാടക: ശകലേശ്പുരിലെ പ്രശസ്തമായ ബെട്ടഡ ഭൈരവേശ്വര ക്ഷേത്രപരിസരത്ത് നടന്ന പ്രീ വെഡിങ് ഫോട്ടോഷൂട്ടിനിടെ ഫോട്ടോഗ്രാഫർമാർക്ക് നേരെ ക്രൂരമായ മർദ്ദനം. കർണാടകയിലെ ഹാസൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രകൃതിരമണീയമായ പ്രദേശം വിനോദസഞ്ചാരികളുടെയും ഫോട്ടോഷൂട്ടുകളുടെയും പ്രധാന കേന്ദ്രമാണ്.
ഒരു വിവാഹസംഘം ഫോട്ടോഷൂട്ടിനായി ഇവിടെ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി സംഘർഷം ഉടലെടുത്തത്. ക്ഷേത്രപരിസരത്ത് ഫോട്ടോ എടുക്കുന്നതിനെ ചിലർ ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമിട്ടത്. ഫോട്ടോഗ്രാഫർമാർ ചെരുപ്പ് ധരിച്ച് ക്ഷേത്രപരിസരത്ത് പ്രവേശിച്ചുവെന്നാരോപിച്ചായിരുന്നു വാക്കേറ്റം.
തർക്കം രൂക്ഷമായതോടെ ഒരു സംഘം ആളുകൾ ഫോട്ടോഗ്രാഫർമാരെ മർദ്ദിക്കുകയും അവരുടെ വിലപിടിപ്പുള്ള ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു.
കൈക്കൂലി വാങ്ങിയ പോലീസുകാരൻ ഒടുവിൽ ജയിലിലേക്ക്; ഭാര്യയെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സി.പി.ഒയ്ക്ക് തിരിച്ചടി
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ നവി, നന്ദൻ എന്നീ ഫോട്ടോഗ്രാഫർമാരെ ഉടൻ തന്നെ ശകലേശ്പുർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശകലേശ്പുർ റൂറൽ പോലീസ് സംഘമാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
അക്രമവുമായി ബന്ധപ്പെട്ട് മുഡിഗെരെ താലൂക്കിൽ നിന്നുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആഷി, പ്രശാന്ത്, രക്ഷ, അരവിന്ദ്, ഉചിത്, പ്രജ്വാൾ, നിശാന്ത് എന്നിവരാണ് പിടിയിലായവർ.ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.


24 കോടിയുടെ ട്രേഡിങ് തട്ടിപ്പ്: മുഖ്യപ്രതിക്ക് കെനിയയില്‍ ഖനികള്‍; ഹൈദരാബാദില്‍ 1000 കോടിയുടെ ബിനാമി സാമ്രാജ്യം; രാഷ്ട്രീയ ബന്ധങ്ങളും പുറത്ത്; കുടുങ്ങിയത് അന്താരാഷ്ട്ര തലത്തില്‍ കണ്ണികളുള്ള വലിയൊരു സൈബര്‍ മാഫിയയുടെ തലവന്‍; ആരാണ് സത്യനാരായണ മൂര്‍ത്തി?





