ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഐപിഎല്ലിലെ ആദ്യമത്സരത്തില്‍ തകര്‍പ്പന്‍ ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ഓള്‍റൗണ്ട് പ്രകടനമാണ് ആര്‍സിബിയുടെ താരങ്ങള്‍ പുറത്തെടുത്തത്.
ചേസ് മാസ്റ്റര്‍ വിരാട് കോഹ്ലിയെ സാക്ഷിയാക്കി നിര്‍ത്തി മലയാളി താരം ദേവ്ദത്ത് പടിക്കല്‍ നടത്തിയ ബാറ്റിങ് വിരുന്നാണ് മത്സരത്തിലെ പ്രധാന ആകര്‍ഷണം. കര്‍ണാടകയ്ക്കായി ആഭ്യന്തര സീസണില്‍ തുടരുന്ന തകര്‍പ്പന്‍ ഫോം ഐപിഎല്ലിലും ആവര്‍ത്തിച്ച പടിക്കല്‍, വെറും 26 പന്തില്‍ നിന്ന് 61 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ നാല് സിക്സറുകളും ഏഴ് ബൗണ്ടറികളും ഉള്‍പ്പെടുന്നു. ഹൈദരാബാദ് ബൗളര്‍മാരെ ക്രീസിന്റെ നാനാഭാഗത്തേക്കും പായിച്ച പടിക്കല്‍ സ്കോര്‍ ബോര്‍ഡിന് വന്‍ വേഗത നല്കി.
3⃣1⃣ off 1⃣2⃣ 💪
That was an impactful knock from #RCB captain Rajat Patidar in the chase 🔥
Updates ▶️ https://t.co/Eo5z0jh4K4 #TATAIPL | #KhelBindaas | #RCBvSRH | @RCBTweets | @rrjjt_01 pic.twitter.com/9gSJwRjQYN
You May Also Likeസച്ചിന്റെ റെക്കോർഡ് പഴങ്കഥയാകും; പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻഷി ഇന്ത്യൻ ടീമിലേക്ക്; അയർലൻഡ് പര്യടനത്തിൽ ചരിത്രം കുറിക്കാൻ യുവപ്രതിഭ,ബിസിസിഐയുടെ പച്ചക്കൊടി
— IndianPremierLeague (@IPL) March 28, 2026
ഏറെ നാളത്തെ വിശ്രമത്തിന് ശേഷം ക്രീസിലെത്തിയ വിരാട് കോഹ്ലിയും ഒട്ടും മോശമാക്കിയില്ല. 38 പന്തില്‍ നിന്ന് അഞ്ച് വീതം സിക്സറുകളും ഫോറുകളും സഹിതം 69 റണ്‍സാണ് കോഹ്ലി വാരിയത്. രണ്ടാം വിക്കറ്റില്‍ പടിക്കലിനൊപ്പം ചേര്‍ന്ന് 45 പന്തില്‍ നിന്ന് 101 റണ്‍സിന്റെ കൂട്ടുകെട്ടാണ് കോഹ്ലി പടുത്തുയര്‍ത്തിയത്. പടിക്കലിന് ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ രജത് പടിദാര്‍ 12 പന്തില്‍ 31 റണ്‍സുമായി വെടിക്കെട്ട് ഫിനിഷിങ് നടത്തി. വിക്കറ്റ് ബാറ്റിങ്ങിന് അനുകൂലമായതിനാല്‍ മത്സരം വേഗത്തില്‍ അവസാനിപ്പിക്കാനാണ് ശ്രമിച്ചതെന്ന് പടിദാര്‍ മത്സരശേഷം പ്രതികരിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് നിശ്ചിത ഓവറില്‍ 201 റണ്‍സാണ് എടുക്കാനായത്. 38 പന്തില്‍ 80 റണ്‍സെടുത്ത ഇഷാന് കിഷന്റെ പ്രകടനമാണ് ഹൈദരാബാദിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. മധ്യനിരയില്‍ ഹെന്റിച്ച് ക്ലാസനും (31) വാലറ്റത്ത് അനികേത് വര്‍മ്മയും (43) തിളങ്ങി.
ബൗളിങ്ങില്‍ ആര്‍സിബിക്കായി ജേക്കബ് ഡഫി മിന്നും പ്രകടനമാണ് നടത്തിയത്. നാലോവറില്‍ 22 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്ത ഡഫി ഹൈദരാബാദിന്റെ തുടക്കം തന്നെ തകര്‍ത്തു. റൊമാരിയോ ഷെപ്പേര്‍ഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പോക്സോ കേസില്‍പ്പെട്ട പേസര്‍ യാഷ് ദയാലിനെ പുറത്താക്കി ആര്.സി.ബി
സച്ചിന്റെ റെക്കോർഡ് പഴങ്കഥയാകും; പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻഷി ഇന്ത്യൻ ടീമിലേക്ക്; അയർലൻഡ് പര്യടനത്തിൽ ചരിത്രം കുറിക്കാൻ യുവപ്രതിഭ,ബിസിസിഐയുടെ പച്ചക്കൊടി





