തിരുവനന്തപുരം: വനം വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥർ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ എഫ് എസ് ) പദവിയിലേക്ക്. സജി കെ, സുനിൽ സഹദേവൻ, വിമൽ എം, സജീഷ് കുമാർ ബി, സന്തോഷ് കുമാർ എസ് എന്നിവർക്കാണ് ഐ എഫ് എസ് ലഭിച്ചത്.
ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്ക് നിയമിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. 1966-ലെ ഐ.എഫ്.എസ് റിക്രൂട്ട്‌മെന്റ് ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം രാഷ്ട്രപതിയുടെ അംഗീകാരത്തോടെയാണ് ഈ നിയമനം.
2025 ഡിസംബർ 30ന് ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗം തയ്യാറാക്കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ ഉദ്യോഗസ്ഥരെ ഐ.എഫ്.എസിലേക്ക് ഉൾപ്പെടുത്തിയത്. നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരെ കേരള കേഡറിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
You May Also Like
ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കരുത്; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം
ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കരുത്; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പെരുമ്പാവൂരില്‍ എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസ് ആദ്യ പട്ടികയില്‍ സസ്പെന്‍സ്; എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് കുരുക്കായത് കേസുകളും പ്രാദേശിക എതിര്‍പ്പും; പകരക്കാരനായി ഉല്ലാസ് തോമസ് എത്തുമോ?





