കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാ സമർപ്പണം പൂർത്തിയായതോടെ പ്രമുഖ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ പുറത്തുവന്നു. പറവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശൻ, മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ തുടങ്ങിയവരുടെ സത്യവാങ്മൂലത്തിലെ കണക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സതീശന് ബാങ്ക് നിക്ഷേപവും സ്വർണ്ണവും ഉൾപ്പെടെ 53,82,286 രൂപയുടെ ആസ്തിയുണ്ട്. ഭാര്യ ലക്ഷ്മി പ്രിയയുടെ പേരിൽ 68,45,474 രൂപയുടെ നിക്ഷേപമുണ്ട്.സതീശന് 35 ഗ്രാം സ്വർണ്ണവും 25,000 രൂപയുടെ ബാങ്ക് ഓഹരിയുമുണ്ട്. ഭാര്യയുടെ കൈവശം 1,128 ഗ്രാം സ്വർണ്ണമുണ്ട്. വീടും സ്ഥലങ്ങളും ഉൾപ്പെടെ 2.42 കോടി രൂപയുടെ സ്ഥാവര വസ്തുക്കളാണ് ഇദ്ദേഹത്തിനുള്ളത്.
സതീശന് 24 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 17.45 ലക്ഷം രൂപയുടെയും കടബാധ്യതയുണ്ട്. വിവിധ കോടതികളിലായി 18 കേസുകളാണ് പ്രതിപക്ഷ നേതാവിന്റെ പേരിലുള്ളത്.
തലസ്ഥാനത്ത് വന്‍ വികസന സാധ്യതകള്‍ ; ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന് തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്സ്
മാത്യു കുഴൽനാടൻ
എറണാകുളം ജില്ലയിലെ ഏറ്റവും ധനികരായ സ്ഥാനാർത്ഥികളിലൊരാളാണ് മാത്യു കുഴൽനാടൻ. അദ്ദേഹത്തിന്റെ ആകെ സ്വത്ത് മൂല്യം 35.49 കോടി രൂപയാണ്.ഭാര്യയുടെ പേരിൽ 4.3 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. കുഴൽനാടന്റെ പേരിൽ മാത്രം 19.6 കോടി രൂപയുടെ ജംഗമ വസ്തുക്കളുണ്ടെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു.


വാക്കുതര്‍ക്കത്തിനിടയില്‍ ‘പോയി ചാകെ’ന്ന് പറഞ്ഞാല്‍ ആത്മഹത്യാ പ്രേരണയാകില്ല’,കാസര്‍കോട് സ്വദേശിനി മകളുമായി ജീവനൊടുക്കിയ കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായ നിരീക്ഷണം, യുവാവിനെ കുറ്റവിമുക്തനാക്കി





