മലപ്പുറം: പരിശോധനകൾ കർശനമാക്കി, അനധികൃതമായി കടത്തിയ മൂന്നരക്കോടിയോളം രൂപ പിടിച്ചെടുത്തു.
മദ്യം, മറ്റു ലഹരിവസ്തുക്കൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
പ്രത്യേകം രൂപീകരിക്കപ്പെട്ട വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കണക്കിൽ പെടാതെ ക്രയ വിക്രയത്തിന് കൊണ്ടുവന്ന 3,28,10,430 രൂപയാണ് പിടികൂടിയിട്ടുള്ളത്. മാര്‍ച്ച് 15 മുതല്‍ 23 വരെയുള്ള കണക്കാണിത്. പെരുമാറ്റ ചട്ടലംഘനം വ്യാപകമായി കണ്ടെത്തിയതിനെ തുടർന്ന് ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
പോലീസ്,എക്‌സൈസ്, ഇന്‍കം ടാക്‌സ്, ഡി.ആര്‍.ഐ എന്നീ വിഭാഗ ങ്ങളാണ് പരിശോധനയിൽ പങ്കെടുത്തത്. പോലീസ് പരിശോധനയില്‍ 11.245 ലക്ഷം രൂപ, ആറ് ലിറ്റര്‍ മദ്യം, 685.50 ഗ്രാം മയക്കുമരുന്ന്, 4383 ഹാന്‍സ് പായ്ക്കറ്റ്, 30 ഐ ഫോണ്‍ എന്നിവയാണ് പിടികൂടിയത്. ആകെ 29.5260 ലക്ഷം രൂപയുടെ വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്.
ഇന്‍കം ടാക്‌സ് പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 62,64,800 രൂപയാണ് പിടിച്ചെടുത്തത്. എക്‌സൈസ് വിഭാഗം നടത്തിയ പരിശോധനയില്‍ 62,67,800 രൂപയും 461.30 ലിറ്റര്‍ മദ്യവും 8784.07 ഗ്രാം മയക്കുമരുന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് കഞ്ചാവ് ചെടിയും പിടിച്ചെടുത്തിട്ടുണ്ട്. ആകെ 70,87,030 രൂപയുടെ വസ്തുക്കളാണിത്.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആർ ഐ )നടത്തിയ പരിശോധനയില്‍ 1,65,06,000 രൂപ വില വരുന്ന 36,74,000 സിഗരറ്റാണ് പിടികൂടിയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രാഹുല്‍ മാങ്കൂട്ടത്തിന് പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ; ചെരിപ്പ് വാങ്ങി നല്കി എന്നതൊക്കെ വിശ്വസിക്കണോ?





