കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണം: യൂട്യൂബർ യാസർ എടപ്പാൾ നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ

കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയ കേസിൽ പ്രമുഖ യൂട്യൂബർ യാസർ എടപ്പാളിനെ ആലുവ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
 ഈ കേസിൽ മൂന്നാം പ്രതിയാണ് യാസർ എടപ്പാൾ. കേസിലെ മറ്റ് പ്രതികളായ കെ.എം. ഷാജഹാൻ, പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന് കാണിച്ച് കെ.ജെ. ഷൈൻ നൽകിയ പരാതിയിലാണ് നടപടി. തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ക്യാമ്പാണെന്ന് ഷൈൻ നേരത്തെ ആരോപിച്ചിരുന്നു. തനിക്കെതിരെ ‘ബോംബ്’ വരുന്നുണ്ടെന്ന് കോൺഗ്രസുകാരനായ ഒരു സുഹൃത്ത് മുൻകൂട്ടി സൂചിപ്പിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.