മുഖ്യമന്ത്രി-ലാലേട്ടൻ അഭിമുഖം വിവാദത്തിൽ; ചെലവാക്കിയത് 11 ലക്ഷത്തിലധികം രൂപയെന്ന് വിവരാവകാശ രേഖ; ‘പി ആർ സ്റ്റണ്ട്’ എന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിച്ചെത്തിയ ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖ പരിപാടി പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു. പരിപാടിയുടെ ചിത്രീകരണത്തിനായി സർക്കാർ ഖജനാവിൽ നിന്ന് 11,21,000 രൂപ ചെലവഴിച്ചതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. തിരുവല്ല സ്വദേശി റിജോ വള്ളംകുളം നൽകിയ അപേക്ഷയ്ക്ക് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
 11.21 ലക്ഷം രൂപ സർക്കാർ ഫണ്ടിൽ നിന്നാണ് ചെലവാക്കിയത്. എന്നാൽ ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഇതിനായി ഉപയോഗിച്ചിട്ടില്ലെന്ന വൈരുദ്ധ്യവും രേഖയിലുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് രണ്ട് ദിവസമെടുത്താണ് അഭിമുഖം പൂർത്തിയാക്കിയത്. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറാണ് അണിയറയിൽ പ്രവർത്തിച്ചത്.മുഖ്യമന്ത്രിയുടെ വ്യക്തിജീവിതവും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന പരിപാടിക്ക് മോഹൻലാൽ പ്രതിഫലം വാങ്ങാതെയാണ് എത്തിയതെങ്കിലും നിർമ്മാണച്ചെലവ് സർക്കാർ വഹിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാനുള്ള വെറും ‘പി ആർ സ്റ്റണ്ട്’ മാത്രമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ധിക്കാരമാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിമർശനം. എന്നാൽ 2011-ൽ ഉമ്മൻചാണ്ടിയുമായും മോഹൻലാൽ സമാനമായ രീതിയിൽ സംവദിച്ചിട്ടുണ്ടെന്ന വസ്തുതയും ചർച്ചകളിൽ ഉയരുന്നുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.