എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പെരുന്നാൾ വിരുന്നൊരുക്കി; കോന്നി മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റിനെതിരെ അച്ചടക്ക നടപടി

പത്തനംതിട്ട:  കോന്നിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.യു. ജനീഷ് കുമാറിന് വീട്ടിൽ പെരുന്നാൾ വിരുന്നൊരുക്കിയ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് കുമ്മണ്ണൂർ സാദിഖിനെ സ്ഥാനത്തുനിന്ന് നീക്കി. മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശപ്രകാരമാണ് നടപടി.
 പെരുന്നാൾ ദിനത്തിൽ ജനീഷ് കുമാറിനെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച സാദിഖ് വിഭവസമൃദ്ധമായ വിരുന്നൊരുക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദം പുകഞ്ഞത്. യുഡിഎഫ് സ്ഥാനാർത്ഥിക്കായി വോട്ട് ചോദിക്കേണ്ട മണ്ഡലം പ്രസിഡന്റ് തന്നെ എതിർ സ്ഥാനാർത്ഥിക്ക് പരസ്യമായി ആതിഥ്യമരുളിയത് വഞ്ചനയാണെന്ന് ചൂണ്ടിക്കാട്ടി കോന്നിയിലെ ലീഗ് പ്രവർത്തകർ പരാതി നൽകിയിരുന്നു.
തിരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥി നിർണ്ണയവും പ്രചാരണവും നിർണ്ണായക ഘട്ടത്തിൽ നിൽക്കെ, ഇത്തരം പ്രവൃത്തികൾ പാർട്ടി വിരുദ്ധമാണെന്ന് ലീഗ് നേതൃത്വം വിലയിരുത്തി. തുടർന്നാണ് സാദിഖിനെ ചുമതലകളിൽ നിന്ന് നീക്കാൻ തീരുമാനിച്ചത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.