തിരുവനന്തപുരം: ‘പോയ മച്ചാൻ തിരുമ്പി വന്താൻ’ എന്ന് പറഞ്ഞതുപോലെയായി വി സുരേന്ദ്രൻ പിള്ളയുടെ കാര്യം. ആർ ജെ ഡി യിൽനിന്നും വ്യാഴാഴ്ച രാജിവച്ച അദ്ദേഹം ഇന്നിതാ ആർജെഡിയിലേക്ക് തന്നെ തിരികെയെത്തി. ആർ ജെ ഡി സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു മുൻമന്ത്രി കൂടിയായ വി സുരേന്ദ്രൻ പിള്ള.
ആർ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടതനുസരിച്ച് രാജി പിൻവലിച്ചതായി സുരേന്ദ്രൻ പിള്ള അറിയിച്ചു. പാർട്ടിയുടെ തൊഴിലാളി സംഘടനയായ ജനത ലേബർ യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ആർ ജെ ഡിയെ ഇടതുമുന്നണിയിൽ അവഗണിക്കുന്നു എന്ന തോന്നലാണ് രാജിക്ക് കാരണമെന്ന് സുരേന്ദ്രൻ പിള്ള വിശദീകരിച്ചിട്ടുണ്ട്. ഈ തോന്നൽ തെറ്റായിരുന്നെന്ന് മനസ്സിലായെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വിശദീകരണം.
എന്നാൽ തിരുവനന്തപുരം സെൻട്രൽ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള താല്പര്യത്തോട് കൂടിയാണ് സുരേന്ദ്രൻ പിള്ള ആർ ജെ ഡി വിട്ടതെന്നാണ് പറയപ്പെടുന്നത്. ആന്റണി രാജു നേതാവായിട്ടുള്ള ജനാധിപത്യ കേരള കോൺഗ്രസിന് അനുവദിച്ചിട്ടുള്ള സെൻട്രൽ സീറ്റ് വിട്ടുനിൽക്കാൻ അദ്ദേഹം തയ്യാറാകാതിരുന്നതും ബിജെപി സുരേന്ദ്രൻ പിള്ളയോട് ആഭിമുഖ്യം കാട്ടാതിരുന്നതുമാണ് രാജിവെച്ച പാർട്ടിയിലേക്കുള്ള മടങ്ങിവരവിന് കാരണം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പി.ടി. ഉഷയുടെ ഭര്‍ത്താവ് ശ്രീനിവാസന് വിടവാങ്ങി! അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കുഴഞ്ഞുവീണു; ഉഷ സ്കൂളിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വം!




