തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി സർക്കാരിന്റെ വിഷുക്കൈനീട്ടം. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ തുക ഈ മാസം 31-ന് വിതരണം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. വിഷു പ്രമാണിച്ച് പെൻഷൻ മുൻകൂട്ടി നൽകുന്നതിനായി ആവശ്യമായ തുക അനുവദിച്ച് നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. മാർച്ച് മാസത്തെ പെൻഷൻ വിതരണം മാർച്ച് 25-ന് ആരംഭിക്കും. ഏപ്രിൽ മാസത്തെ പെൻഷൻ തുക മാർച്ച് 31 മുതൽ ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും.രണ്ട് മാസത്തെ പെൻഷൻ തുക ഒരുമിച്ച് ലഭിക്കുന്നതോടെ ഓരോ ഗുണഭോക്താവിന്റെയും കൈകളിൽ ഈ മാസം 4000 രൂപ എത്തും.
നിയമസഭാതിരഞ്ഞെടുപ്പിന്റെ പത്രികാ സമർപ്പണവും പ്രചാരണവും മുറുകുന്നതിനിടെയാണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം. പെട്രോൾ വില വർദ്ധനയും പാചകവാതക ക്ഷാമവും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിൽ, പെൻഷൻ തുക നേരത്തെ നൽകുന്നത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിഷു ആഘോഷങ്ങൾക്ക് മുന്നോടിയായി പണം ജനങ്ങളിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കാനാണ് ധനവകുപ്പിന്റെ ശ്രമം.
ക്ഷേമ പെൻഷൻ വിതരണം തടസ്സമില്ലാതെ പൂർത്തിയാക്കാൻ ജില്ലാ ട്രഷറികൾക്കും ബാങ്കുകൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പണം നേരിട്ട് വീട്ടിലെത്തിക്കുന്നവർക്കും ബാങ്ക് അക്കൗണ്ട് വഴി സ്വീകരിക്കുന്നവർക്കും നിശ്ചിത സമയത്തിനുള്ളിൽ തുക ലഭ്യമാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിതുര പഞ്ചായത്ത് ഫണ്ട് തട്ടിപ്പ്: മുൻ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർക്ക് 45 വർഷം കഠിനതടവ്





