തിരുവനന്തപുരം: മലയാള സിനിമയിൽ വലിയ ആരാധകവൃന്ദമുള്ള ഷാജി പാപ്പനും സംഘവും വീണ്ടും വെള്ളിത്തിരയിൽ വിസ്മയം തീർക്കുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലെത്തിയ ‘ആട് 3’ ആദ്യദിനം തന്നെ റെക്കോർഡ് കളക്ഷനുമായാണ് മുന്നേറുന്നത്.
Also Read
ദൈവത്തിന്റെ സ്വന്തം നാട്ടിൽ അക്ഷയ് കുമാറും വിദ്യ ബാലനും; പുതിയ ചിത്രത്തിന് കേരളത്തിൽ തുടക്കം
ദൈവത്തിന്റെ സ്വന്തം നാട്ടിൽ അക്ഷയ് കുമാറും വിദ്യ ബാലനും; പുതിയ ചിത്രത്തിന് കേരളത്തിൽ തുടക്കം
റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ പത്തു കോടി രൂപ ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കി ചിത്രം അമ്പരപ്പിക്കുന്ന തുടക്കമാണ് കുറിച്ചിരിക്കുന്നത്. ടൈം ട്രാവലും ഒന്നിലധികം കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപരിസരവുമാണ് ഇത്തവണ സംവിധായകൻ മിഥുൻ മാനുവൽ തോമസ് പരീക്ഷിച്ചിരിക്കുന്നത്.
നോൺ-ലീനിയർ രീതിയിലുള്ള ആഖ്യാനശൈലിയാണ് ചിത്രത്തിന്റേതെങ്കിലും പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നിരുന്നാലും, ഷാജി പാപ്പന്റെ തിരിച്ചുവരവ് ആരാധകർക്കിടയിൽ വലിയ ആവേശം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്ന് പഠിപ്പിച്ച രാഷ്ട്രീയക്കാരന്, ‘ദൈവം സഹായിച്ച് ഇത്തവണയും വട്ട പൂജ്യം’ എന്ന് ചിരിച്ചുകൊണ്ട് പ്രഖ്യാപിച്ച ഉദ്യോഗസ്ഥന്! മലയാളിയുടെ കപടതകളെയും സ്വഭാവ വൈകല്യങ്ങളെയും പരിഹാസത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് കീറിമുറിച്ച പച്ചയായ മനുഷ്യന്; ശ്രീനിവാസന് കാലഘട്ടത്തിന്റെ അടയാളം





