റാന്നി: സി.പി.എമ്മിന് പ്രതിസന്ധിയായി റാന്നിയിലെ പ്രമുഖ യുവനേതാവിനെതിരെയുള്ള പീഡനാരോപണം. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റും സി.പി.എം ഏരിയാ കമ്മിറ്റിയംഗവുമായ അലന് മാത്യുവിനെതിരെ ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ഗുരുതരമായ പീഡനാരോപണങ്ങള്‍ ഉയര്‍ന്നതോടെ പത്തനംതിട്ട രാഷ്ട്രീയത്തില്‍ പുകിലുയരുന്നു. അതിജീവിത ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ ഗത്യന്തരമില്ലാതെ പോലീസ് എഫ്.ഐ.ആര് ഇട്ടതിന് പിന്നാലെ അലന് മാത്യു മുങ്ങുകയായിരുന്നു. പ്രതിയെ പിടികൂടാന്‍ പത്തനംതിട്ട എസ്.പി പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമാനമായ പീഡനാരോപണം ഉന്നയിച്ച് തെരുവില്‍ ചീമുട്ടയെറിയുകയും പ്രതിഷേധം നയിക്കുകയും ചെയ്ത സി.പി.എമ്മിനും ഡി.വൈ.എഫ്.ഐയ്ക്കും ഇപ്പോള്‍ സ്വന്തം തട്ടകത്തില്‍ നിന്ന് തന്നെ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെങ്കിലും, അലന് മാത്യുവിനെതിരെയുള്ള കേസില്‍ ഗര്‍ഭഛിദ്രം നടന്നതിനും വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചതിനും വ്യക്തമായ തെളിവുകളുണ്ടെന്നാണ് സൂചന.
യുവതി കഴിഞ്ഞ മാസം തന്നെ പത്തനംതിട്ട എസ്.പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സി.പി.എം ജില്ലാ സെക്രട്ടറി ഇടപെട്ട് പോലീസിനെക്കൊണ്ട് കേസ് എടുപ്പിക്കാതെ തടഞ്ഞുവെച്ചു എന്നാണ് ഉയരുന്ന ആക്ഷേപം. തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാര്‍ട്ടി പ്രതിസന്ധിയിലാകുമെന്ന് കണ്ടായിരുന്നു ഈ അവിശുദ്ധ ഇടപെടല്‍. എന്നാല്‍ നീതി ലഭിക്കില്ലെന്ന ബോധ്യമായതോടെ അതിജീവിത അലനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ഒടുവില്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് അനങ്ങിയത്.
കാറിലും റിസോര്‍ട്ടിലും പീഡനം; നാള്‍വഴികള്‍ ഇങ്ങനെ:
വിവാഹമോചിതയായ യുവതിയെ പ്രണയം നടിച്ച് അലന് മാത്യു വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് എഫ്.ഐ.ആര് വ്യക്തമാക്കുന്നത്.
2024 ജൂണ്‍: കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവതിയെ തന്റെ ഹോണ്ട അമേസ് കാറില്‍ (ഗഘ 62 അ 4070) കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു.
2025 മേയ് 18: കൊച്ചിയിലെ ഫ്രാന്‍സിസ് ഹെറിറ്റേജ് ഹോമില്‍ വെച്ച് ക്രൂരമായ ലൈംഗിക അതിക്രമം.
2025 ജൂലൈ 8: വാഗമണ്ണിലെ ‘ഐ ലവ് വാഗമണ്‍’ റിസോര്‍ട്ടില്‍ വെച്ച് പീഡനം തുടര്‍ന്നു.
2026 ജനുവരി 1: പുതുവര്‍ഷ ദിനത്തില്‍ ചങ്ങനാശേരിയിലെ റെസ്റ്റോറന്റില്‍ വെച്ചും പീഡിപ്പിച്ചു.
ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ അലന് ശ്രമിച്ചുവെന്നും വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നുമാണ് പരാതി. യുവതി നിലവില്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തിരഞ്ഞെടുപ്പ് സമയത്ത് പീഡനക്കേസ് വലിയ ചര്‍ച്ചയായതോടെ ഗത്യന്തരമില്ലാതെ അലന് മാത്യുവിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് സി.പി.എം നീക്കം ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിനെ വേട്ടയാടാന്‍ ആവേശത്തോടെ ഇറങ്ങിയ റാന്നിയിലെ സഖാക്കള്‍ ഇപ്പോള്‍ സ്വന്തം നേതാവിന്റെ ഹീനകൃത്യം മൂലം തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാലായില്‍ ബിനു പുളിക്കക്കണ്ടം ‘നിര്‍ണായകം’; നഗരസഭാ ഭരണം ആര്‍ക്ക്? യുഡിഎഫ് തന്ത്രം ഫലിച്ചു; എല്‍ഡിഎഫ് പ്രതിരോധത്തില്‍; മായാ രാഹുല്‍ എടുക്കുന്ന നിലപാട് ശ്രദ്ധേയമാകും; മാണിയുടെ കോട്ടയില്‍ വീണ്ടും ട്വിസ്റ്റ്





