കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സിനിമാ-സീരിയൽ താരങ്ങളെ അണിനിരത്തി പോരാട്ടത്തിനിറങ്ങിയ ട്വന്റി 20ക്ക് കനത്ത തിരിച്ചടി. പെരുമ്പാവൂരിലെ സ്ഥാനാർത്ഥി ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ ഏറ്റുമാനൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നടി വീണാ നായർക്കും വോട്ടില്ലെന്ന വിവരം പുറത്തുവന്നു. വോട്ടർപട്ടികയിൽ പേര് ഇല്ലാത്തതിനാൽ ഇരുവർക്കും സ്ഥാനാർത്ഥികളായി തുടരാനാവില്ല
ഏറ്റുമാനൂരിൽ ട്വന്റി 20 വലിയ പ്രതീക്ഷ വെച്ചുപുലർത്തിയ സ്ഥാനാർത്ഥിയായിരുന്നു വീണാ നായർ. എന്നാൽ വോട്ടർപട്ടികയിൽ പേര് കണ്ടെത്താനാകാത്തതോടെ ഇവരെ മാറ്റാനാണ് പാർട്ടിയുടെ തീരുമാനം. പകരക്കാരെ കണ്ടെത്താനുള്ള തിരക്കിട്ട ചർച്ചകൾ ട്വന്റി 20 ആരംഭിച്ചു.ലക്ഷ്മിപ്രിയയുടെ വോട്ടിന്റെ കാര്യത്തിലും സമാനമായ സാങ്കേതിക തടസ്സങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ്മ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത പരിപാടിക്കിടെയാണ് ഈ വിവരം പുറത്തുവന്നത്.
ലക്ഷ്മിപ്രിയയുടെ പേര് വോട്ടർപട്ടികയിൽ ഇല്ലെന്ന് ഉറപ്പായതോടെ പെരുമ്പാവൂരിൽ നിശ്ചയിച്ചിരുന്ന റോഡ് ഷോ അവസാന നിമിഷം റദ്ദാക്കേണ്ടി വന്നു. കേന്ദ്രമന്ത്രി വേദിയിലെത്തിയ സമയത്താണ് ഈ വിവരം പാർട്ടി നേതൃത്വം അറിയുന്നത്. തുടർന്ന് സ്ഥാനാർത്ഥിയുടെ അഭാവത്തിൽ റോഡ് ഷോയ്ക്ക് പകരം പദയാത്ര നടത്തി പ്രചാരണം അവസാനിപ്പിക്കുകയായിരുന്നു.താരപ്പൊലിമയിലൂടെ മണ്ഡലങ്ങൾ പിടിക്കാമെന്ന ട്വന്റി 20യുടെ തന്ത്രം . കൃത്യമായ പരിശോധനകളില്ലാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്. സിനിമാ താരങ്ങളെ മാറ്റി നിർത്തി പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മോഡലിംഗിന്റെ മറവിലെ പെൺവാണിഭം ; മുഖ്യസൂത്രധാരൻ പിടിയിൽ ;





