തിരുവനന്തപുരം: പാചകവാതകം കിട്ടാതെ ജനം നെട്ടോട്ടമോടുമ്പോൾ ആ അവസരം മുതലെടുക്കാനും സാമൂഹ്യദ്രോഹികൾ. ഗ്യാസ് ബുക്കിംഗിന്റെ മറവിൽ സൈബർ തട്ടിപ്പുമായാണ് ഇവരുടെ രംഗപ്രവേശം.
ഗ്യാസ് സിലിണ്ടർ ബുക്കിംഗിന്റെയും ബിൽ അപ്ഡേഷന്റെയും പേരിൽ സംസ്ഥാനത്ത് സൈബർ തട്ടിപ്പ് സംഘങ്ങൾ വ്യാപകമാകുകയാണ്. സിലിണ്ടറുകളുടെ ദൗർലഭ്യം മുതലെടുത്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ കെണിയിലാക്കുന്നത്.
ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് വാട്സാപ്പ് വഴി ഉപഭോക്താവിനെ ബന്ധപ്പെടും. പിന്നീട് ‘GAS BILL UPDATE APK’ എന്ന പേരിലുള്ള ഒരു ഫയൽ അയച്ചു നൽകും. ഗ്യാസ് ബുക്കിംഗ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനോ കുടിശ്ശിക അടയ്ക്കാനോ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശിക്കും.
ഈ ഫയൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും.
തുടർന്ന് അവർ ഫോണിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും യു പി ഐ പിൻ നമ്പറുകളും ചോർത്തും. ഉപഭോക്താവ് അറിയാതെ അവരുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പുരീതി.
തട്ടിപ്പിനെതിരെ ശക്തമായ നിയമ നടപടികളുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്. അപരിചിത ലിങ്കുകൾ ഒഴിവാക്കുക: വാട്സാപ്പ് വഴിയോ എസ്.എം.എസ് വഴിയോ ലഭിക്കുന്ന ഫയലുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക, സിലിണ്ടർ ബുക്കിംഗിനും പണം അടയ്ക്കുന്നതിനുമായി ഗ്യാസ് ഏജൻസികളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ മൊബൈൽ ആപ്പുകളോ മാത്രം ഉപയോഗിക്കുക എന്നീ നിർദ്ദേശങ്ങൾ പോലീസ് നൽകിയിട്ടുണ്ട്.
പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങൾ കിട്ടിയാൽ പരിഭ്രാന്തരാകാതെ അതിന്റെ സത്യാവസ്ഥ ഏജൻസിയുമായി നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട് .
ബാങ്ക് അക്കൗണ്ട് വിവരങ്ങളോ പാസ്വേഡുകളോ അപരിചിതമായ വെബ്സൈറ്റുകളിലോ ആപ്പുകളിലോ നൽകരുത്.
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന ഹെൽപ്ലൈൻ നമ്പറിൽ വിളിച്ച് സഹായം തേടാവുന്നതാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ചിതലരിക്കാത്ത കൊടിമരം എന്തിനു മാറ്റി? ശബരിമലയിലെ വാജിവാഹനം കടത്തിയ കേസില്‍ അജയ് തറയിലിന് കുരുക്ക് മുറുകുന്നു; തന്ത്രി കണ്ഠര് രാജീവര്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവും കുടുങ്ങുന്നു; ആ കൈമാറ്റം ഉത്തരവുകളുടെ ലംഘനം; ആ രേഖ വയര്‍ലസ് പുറത്തു വിടുന്നു





