തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന തിരുവനന്തപുരം ജില്ലയിലെ പോരാട്ടഭൂമിയില്‍ അപ്രതീക്ഷിത കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്. അഭിമാനപ്പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തില്‍ യുവതുര്‍ക്കി കെ.എസ്. ശബരീനാഥിനെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. ശബരീനാഥിന് ഇതുസംബന്ധിച്ച കൃത്യമായ നിര്‍ദേശം ലഭിച്ചതായാണ് സൂചന. ജില്ലയിലെ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും വന്‍ അഴിച്ചുപണികളാണ് കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്.
തലസ്ഥാന ജില്ലയില്‍ വന്‍ തിരിച്ചുവരവ് ലക്ഷ്യമിടുന്ന കോണ്‍ഗ്രസ്, ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം വിജയസാധ്യതയ്ക്ക് മുന്‍ഗണന നല്‍കുന്ന കാഴ്ചയാണ് ഈ പട്ടികയില്‍ കാണുന്നത്. കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെ വിന്യസിക്കാനാണ് നീക്കം. നേമത്തെ ശബരീനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലുടനീളം വലിയ ചര്‍ച്ചയാകുമെന്നുറപ്പാണ്. നേമത്ത് മത്സരിക്കുന്ന ശബരിനാഥിന് തിരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം നല്‍കും. കവടിയാര്‍ കൗണ്‍സിലറും തിരുവനന്തപുരം കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കക്ഷി നേതാവുമായ ശബരിനാഥ് ഈ ഉറപ്പിലാണ് നേമത്ത് മത്സരിക്കുന്നത്.
ബിജെപിയും എല്‍ഡിഎഫും ഒരുപോലെ കരുത്തു കാട്ടുന്ന നേമത്ത് ശബരീനാഥിനെപ്പോലൊരു യുവനേതാവിനെ ഇറക്കുന്നതിലൂടെ മണ്ഡലത്തിലെ നിഷ്പക്ഷ വോട്ടുകളും യുവജന വോട്ടുകളും സമാഹരിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. എന്നാല്‍, ശബരീനാഥ് മാറുമ്പോള്‍ അദ്ദേഹം നേരത്തെ പ്രതിനിധീകരിച്ചിരുന്ന അരുവിക്കരയില്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കും.
തിരുവനന്തപുരം സീറ്റ് സി.പി. ജോണിന് വിട്ടുനല്‍കിയ സാഹചര്യത്തില്‍, സുരക്ഷിതമായ മറ്റൊരു മണ്ഡലം എന്ന നിലയിലാണ് ശിവകുമാര്‍ അരുവിക്കര ആവശ്യപ്പെട്ടത്. അരുവിക്കരയില്‍ നേരത്തെ പരിഗണിച്ചിരുന്ന മീനാങ്കല്‍ കുമാറിനെയും പട്ടികയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ മറ്റ് മണ്ഡലങ്ങളിലും പരിചയസമ്പന്നര്‍ക്കും പുതുമുഖങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന രീതിയിലാണ് പട്ടിക തയ്യാറായിരിക്കുന്നത്:
വര്‍ക്കല: മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുള്ള വര്‍ക്കല കഹാര്‍ തന്നെയാകും ജനവിധി തേടുക.
വാമനപുരം: മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ പാലോട് രവി വാമനപുരത്ത് കളത്തിലിറങ്ങുംപാറശ്ശാല: മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ അനുകൂലമാക്കാന്‍ നെയ്യാറ്റിന്‍കര സനലിനെയാണ് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.
നെയ്യാറ്റിന്‍കര: മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ നെയ്യാറ്റിന്‍കരയില്‍ വീണ്ടും ഭാഗ്യം പരീക്ഷിക്കും.
കാട്ടാക്കട: ഐഎന്‍ടിയുസി നേതാവ് എം.ആര്‍. ബൈജുവിനാണ് കാട്ടാക്കടയില്‍ നറുക്കുവീണിരിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സി.പി.എമ്മിന്റെ ആദര്‍ശശുദ്ധിയുള്ള പഴയകാല നേതാക്കളില്‍ ഒരാള്‍; വിവാദ പ്രസ്താവനകളില്‍ പാലോളിയുടെ തിരുത്ത്; സി.പി.എമ്മില്‍ ഉടലെടുക്കുന്ന പുതിയ ചേരിതിരിവുകള്‍; ജമാഅത്തെ ഇസ്ലാമി നിരുപാധികം സി.പി.എമ്മിനെ പിന്തുണച്ചിട്ടുള്ള ചരിത്രം വീണ്ടും ചര്‍ച്ചകളില്‍





