ന്യൂഡല്‍ഹി: കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ശുഭപര്യവസാനം. ആകെയുള്ള 140 സീറ്റുകളില്‍ 92 എണ്ണത്തില്‍ കോണ്‍ഗ്രസ് നേരിട്ട് കൈപ്പത്തി ചിഹ്നത്തില്‍ അങ്കത്തിനിറങ്ങുമ്പോള്‍, മൂന്നിടത്ത് സ്വതന്ത്രരെ ഇറക്കി കളം പിടിക്കാനാണ് നീക്കം. ഇതോടെ കോണ്‍ഗ്രസ് പാളയത്തില്‍ മൊത്തം 95 സീറ്റുകള്‍ ഉറപ്പിച്ചു. രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് ഇത്തവണ 27 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. അടിയൊഴുക്കുകള്‍ പ്രവചനാതീതമായ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷികളെ പിണക്കാതെയുള്ള തന്ത്രപരമായ നീക്കമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഡല്‍ഹിയില്‍ വെളിപ്പെടുത്തിയത്.
മുന്നണിക്കുള്ളില്‍ സീറ്റുകള്‍ വെച്ചുമാറുന്നതില്‍ ഇക്കുറി വന്‍ വിട്ടുവീഴ്ചകളാണ് നടന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തങ്ങളുടെ ഉറച്ച കോട്ടകളായ ഇടുക്കിയും ഏറ്റുമാനൂരും കോണ്‍ഗ്രസിന് വിട്ടുനല്‍കി വിസ്മയിപ്പിച്ചു. പകരം കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സീറ്റാണ് ജോസഫ് ഗ്രൂപ്പിന് ലഭിച്ചത്. ആകെ 8 സീറ്റുകളിലാണ് ജോസഫ് വിഭാഗം മത്സരിക്കുക.
മറുഭാഗത്ത് ആര്‍എസ്പി തങ്ങളുടെ മട്ടന്നൂര്‍ സീറ്റ് കോണ്‍ഗ്രസിന് നല്‍കി പകരം പയ്യന്നൂര്‍ ഏറ്റെടുത്തു. എന്നാല്‍ പയ്യന്നൂരില്‍ ആര്‍എസ്പി നേരിട്ട് മത്സരിക്കില്ല; പകരം സ്വതന്ത്രനായി രംഗത്തുള്ള കുഞ്ഞികൃഷ്ണനെ യുഡിഎഫ് പിന്തുണയ്ക്കും. കൊല്ലം കേന്ദ്രീകരിച്ചുള്ള പോരാട്ടത്തിന് പുറമെ പയ്യന്നൂരിലെ ഈ പരീക്ഷണം ആര്‍എസ്പിക്ക് നിര്‍ണ്ണായകമാകും.
ഏറ്റവും ശ്രദ്ധേയമായ നീക്കം പി.വി. അന്‍വറിന്റേതാണ്. അന്‍വര്‍ ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. പാലായില്‍ മാണി സി. കാപ്പനും പിറവത്ത് അനൂപ് ജേക്കബും തന്നെയാകും യുഡിഎഫ് മുഖങ്ങള്‍. വടകരയില്‍ ആര്‍എംപിയും തിരുവനന്തപുരത്ത് സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണും കളത്തിലിറങ്ങുന്നതോടെ പോരാട്ടം കടുക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നിധിന് രാജിന്റെ കുടുംബത്തിന് സി.പി.എം വീട് നല്‍കും; തറക്കല്ലിടല്‍ 19-ന്





