ടെഹ്റാൻ/ടെൽ അവീവ്: ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. മണിക്കൂറുകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ഇറാൻ തന്നെയാണ് ലാരിജാനിയുടെ മരണം സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ലാരിജാനിയുടെ മകനും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാനിൽ കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന രണ്ടാമത്തെ നേതാവാണ് ലാരിജാനി.
ബസിജ് പാരാമിലിട്ടറി സേനയുടെ തലവൻ ബ്രിഗേഡിയർ ജനറൽ ഗുലാംറെസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. ലാരിജാനിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക 10 മില്യൺ ഡോളർ (ഏകദേശം 83 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നേതാക്കളെ ഇല്ലാതാക്കുന്നതിലൂടെ ഇറാനെ തകർക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. വ്യക്തികളേക്കാൾ ഉപരി ഇറാന്റെ രാഷ്ട്രീയ അടിത്തറ സുശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലാരിജാനിയുടെ കൊലപാതകത്തിന് പിന്നാലെ ഇസ്രയേലിന് നേരെ ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തി. ടെൽ അവീവിൽ നടന്ന മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കഫർ ഖാസെം നഗരത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് നാലിടങ്ങളിലെങ്കിലും മിസൈലുകൾ പതിച്ചതായാണ് വിവരം. ഇസ്രയേലിന് പുറമെ സൗദി അറേബ്യയിലും കുവൈത്തിലും ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസ്-ഇസ്രയേൽ സംയുക്ത നീക്കമായാണ് ഈ ആക്രമണത്തെ ഇറാൻ കാണുന്നത്.
ഷി ജിൻപിങ്ങിന്റെ വിശ്വസ്തൻ ചൈനയെ ചതിച്ചു ; നിർണ്ണായക ആണവരഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി; ജനറൽ ഷാങ് യോക്സിയക്കെതിരെ അന്വേഷണം


യുദ്ധച്ചെലവില്‍ തകര്‍ന്ന് റഷ്യന്‍ സമ്പദ്വ്യവസ്ഥ; അണ്ണാക്കില്‍ ഭയവുമായി ക്രിമിയ; യുക്രെയ്ന് മുന്നേറ്റത്തില്‍ പുടിന് കനത്ത തിരിച്ചടി





