തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. സിറ്റിങ് എംപിമാരായ കെ. സുധാകരനും അടൂര്‍ പ്രകാശും നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഇരുവരും സര്‍ക്കാരില്‍ നിന്ന് ‘നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ്’ കൈപ്പറ്റിയതായാണ് സൂചന.
ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കഴിഞ്ഞു. കെ. സുധാകരന് ഗസ്റ്റ് ഹൗസ് കുടിശികകള്‍ അടച്ചുതീര്‍ത്തതായും നാളെ ദില്ലിയില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ വി.ഡി. സതീശന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാധ്യമങ്ങളോട് ക്ഷുഭിതരായാണ് പ്രതികരിച്ചത്. എന്നാല്‍ നാളത്തെ സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി യോഗത്തിന് ശേഷം പട്ടിക പുറത്തിറക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചു.
എല്‍ദോസ് കുന്നപ്പള്ളിയെ വീണ്ടും മത്സരിപ്പിക്കുന്നതിനെ വി.ഡി. സതീശനും കെ.സി. വേണുഗോപാലും എതിര്‍ക്കുമ്പോള്‍, ഗ്രൂപ്പ് നേതാക്കള്‍ ഉറച്ചുനില്‍ക്കുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തവനൂര്‍ സീറ്റ് മുസ്ലിം ലീഗിന് വിട്ടുകൊടുക്കുന്നതിനെതിരെ രമേശ് ചെന്നിത്തലയും, ചാത്തന്നൂര്‍ ഫോര്‍വേഡ് ബ്ലോക്കിന് നല്‍കിയതിനെതിരെ പ്രാദേശിക നേതാക്കളും രംഗത്തുണ്ട്.
തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റുമായി ബന്ധപ്പെട്ട അവ്യക്തതയില്‍ ശശി തരൂര്‍ എംപി അതൃപ്തി അറിയിച്ചിട്ടുണ്ട്. കൂടാതെ വിജയസാധ്യതയുള്ള സീറ്റുകളില്‍ നിന്ന് ഈഴവ സമുദായത്തെ തഴയുന്നുവെന്ന പരാതിയുമായി ഒരു വിഭാഗം എംപിമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്. 70 വയസ്സ് കഴിഞ്ഞവരെ മാറ്റിനിര്‍ത്തണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘ബസിന് നേരെ ആക്രമണം ഉണ്ടായിട്ടില്ല’; നവകേരള മര്‍ദ്ദനക്കേസില്‍ പിണറായിയുടെ സുരക്ഷാസംഘത്തിന്റെ വാദം പൊളിച്ച് ഡ്രൈവറുടെ മൊഴി– അടിച്ചവര്‍ അഴിക്കുള്ളിലാകും.. പിണറായിയുടെ വിശ്വസ്തര്‍ എവിടെ?’രക്ഷാപ്രവര്‍ത്തന’ നാടകം പൊളിച്ച് ഡ്രൈവറുടെ മൊഴി





