തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 47 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ആദ്യ പട്ടികയില്‍ ഒരു കേന്ദ്ര മന്ത്രി, രണ്ട് മുന്‍ കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടുന്നുണ്ട്. എല്ലാ വിഭാഗങ്ങള്‍ക്കും പട്ടികയില്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ മുന്‍ ഡിജിപി ശ്രീലേഖയാണ് മത്സരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. വിജയ സാധ്യതയുള്ള സീറ്റായാണ് ഇതിനെ പരിഗണിക്കുന്നത്. ബാക്കിയെല്ലാ പ്രധാന സീറ്റിലും സ്ഥാനാര്‍ത്ഥികളായിട്ടുണ്ട്. കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന് കാഞ്ഞിരപ്പള്ളിയിലാണ് മത്സരിക്കുന്നത്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും.
1. മഞ്ചേശ്വരം- കെ സുരേന്ദ്രന്
2. ഉദുമ- മനു ലാല്‍ മേലോത്ത്
3. കാഞ്ഞങ്ങാട്- ബല്‍രാജ്. എം
4. പയ്യന്നൂര്‍- എ. പി ഗംഗാധരന്
5. അഴീക്കോട്- കെ. കെ വിനോദ് കുമാര്‍
6. കണ്ണൂര്‍- സി രഘുനാഥ്
7. മാനന്തവാടി- പി ശ്യാം രാജ്
8. സുല്‍ത്താന്‍ബത്തേരി- കവിത എ. എസ്
9. വടകര- കെ. ദിലീപ്
10. കുറ്റ്യാടി- രാംദാസ് മണലേരി
11. നാദാപുരം- സി. പി വിപിന്‍ ചന്ദ്രന്
12. കൊയിലാണ്ടി- സി. ആര് പ്രഫുല്‍ കൃഷ്ണ
13. പേരാമ്പ്ര- എം മോഹനന് മാസ്റ്റര്‍
14. ബാലുശ്ശേരി- സി.പി സതീശന്
15. എലത്തൂര്‍- ടി. ദേവദാസ്
16. കോഴിക്കോട് നോര്‍ത്ത്- നവ്യ ഹരിദാസ്
17. കോഴിക്കോട് സൗത്ത്- ടി. റനീഷ്
18. ബേപ്പൂര്‍- അഡ്വ. കെ. പി പ്രകാശ് ബാബു
19. കുന്നമംഗലം- വി. കെ സജീവന്
20. ഷൊര്‍ണൂര്‍- ശങ്കു. ടി. ദാസ്
21. ഒറ്റപ്പാലം- മേജര്‍ രവി
22. മലമ്പുഴ സി.കൃഷ്ണന് കുമാര്‍
23. പാലക്കാട്- ശോഭാ സുരേന്ദ്രന്
24. ചേലക്കര- കെ. ബാലകൃഷ്ണന്
25. മണലൂര്‍- അഡ്വ. കെ. കെ അനീഷ് കുമാര്‍
26. തൃശ്ശൂര്‍- പത്മജ വേണുഗോപാല്‍
27. ഇരിഞ്ഞാലക്കുട- സന്തോഷ് ചേരാക്കുളം
28. ദേവികുളം- എസ് രാജേന്ദ്രന്
29. പാലാ- ഷോണ്‍ ജോര്‍ജ്
30. വൈക്കം- കെ. അജിത്ത്
31. കാഞ്ഞിരപ്പള്ളി- ജോര്‍ജ് കുര്യന്
32. പൂഞ്ഞാര്‍- പി.സി ജോര്‍ജ്
33. അമ്പലപ്പുഴ- അരുണ്‍ അനിരുദ്ധന്
34. ഹരിപ്പാട്- സന്ദീപ് വാചസ്പതി
35. ചെങ്ങന്നൂര്‍- എം.വി ഗോപകുമാര്‍
36. തിരുവല്ല- അനൂപ് ആന്റണി ജോസഫ്
37. കരുനാഗപ്പള്ളി- വി.എസ് ജിതിന് ദേവ്
38. കുന്നത്തൂര്‍- രാജി പ്രസാദ്
39. കൊട്ടാരക്കര- ആര് രശ്മി
40. ചാത്തന്നൂര്‍- ബി. ബി ഗോപകുമാര്‍
41. ആറ്റിങ്ങല്‍ – അഡ്വ. പി സുധീര്‍
42. നെടുമങ്ങാട്- യുവരാജ് ഗോകുല്‍
43. കഴക്കൂട്ടം- വി. മുരളീധരന്
44. വട്ടിയൂര്‍ക്കാവ്- ആര്. ശ്രീലേഖ
45. നേമം- രാജീവ് ചന്ദ്രശേഖര്‍
46. പാറശ്ശാല- അഡ്വ. ഗിരീഷ് നെയ്യാര്‍
47. കാട്ടാക്കട- പി. കെ കൃഷ്ണദാസ്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
തമിഴ്നാട്ടിൽ ടിവികെ മുന്നേറ്റം
തമിഴ്നാട്ടിൽ ടിവികെ മുന്നേറ്റം







