ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സ്വീകരിച്ചിരുന്ന മുൻനിലപാട് തിരുത്തി സംസ്ഥാന സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. മതാചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് മനുഷ്യയുക്തിക്ക് അനുസരിച്ചല്ലെന്നും മതപണ്ഡിതരുമായി ആലോചിച്ചായിരിക്കണം ഇത്തരം കാര്യങ്ങളിൽ വിധി പറയേണ്ടതെന്നും സർക്കാർ കോടതിയെ അറിയിച്ചു. 17 പേജടങ്ങുന്ന സത്യവാങ്മൂലമാണ് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
ശബരിമലയിലെ സ്ത്രീപ്രവേശനം തടയുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമല്ല. നരബലി പോലെയുള്ള അതിക്രൂരമായ ആചാരങ്ങൾ ഉണ്ടെങ്കിൽ മാത്രമേ കോടതികൾ ഇടപെടേണ്ടതുള്ളൂ.വിശ്വാസത്തെ യുക്തിയുടെയോ വികാരത്തിന്റെയോ അടിസ്ഥാനത്തിലല്ല പരിശോധിക്കേണ്ടത്. ഒരു വിശ്വാസം ആത്മാർത്ഥമായി പുലർത്തുന്നതാണോ എന്ന് മാത്രമാണ് നോക്കേണ്ടത്. ഒരു മതവിഭാഗത്തിന്റെ ആഭ്യന്തര ആചാരങ്ങളെ ചോദ്യം ചെയ്യാൻ പുറത്തുനിന്നുള്ളവർക്ക് അവകാശമില്ല. പൊതുതാൽപര്യ ഹർജിയിലൂടെ ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി.
സ്ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്ന മുൻ നിലപാടിൽ നിന്ന് വലിയൊരു മാറ്റമാണ് ഈ സത്യവാങ്മൂലത്തിലൂടെ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. 2007-ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരും 2018-ലെ ഒന്നാം പിണറായി സർക്കാരും യുവതീപ്രവേശനത്തെ അനുകൂലിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിലെ തീരുമാനപ്രകാരമാണ് ഈ തിരുത്തൽ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും വിശ്വാസികളുടെ വികാരവും കണക്കിലെടുത്താണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കോഴിക്കോടിന്റെ നഗരഭംഗി ആസ്വദിക്കാന്‍ ഇനി ഇരട്ടപ്പേരന്‍; കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു





