പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്തനംതിട്ടയിലെ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ. അടൂർ നഗരസഭ മുൻ ചെയർമാനും ഡിസിസി ജനറൽ സെക്രട്ടറിയുമായ ബാബു ദിവാകരൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതിൽ പ്രതിഷേധിച്ചാണ് നടപടി. അദ്ദേഹം തന്റെ രാജിക്കത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന് കൈമാറി.
മണ്ഡലത്തിൽ നിന്നുള്ള യോഗ്യരായ നേതാക്കളെ തഴഞ്ഞ് പുറത്തുനിന്നുള്ളവരെ സ്ഥാനാർത്ഥികളായി കൊണ്ടുവരാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് ബാബു ദിവാകരൻ ആരോപിക്കുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച തന്റെ ആവശ്യത്തോട് നേതൃത്വം അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ അധ്യക്ഷൻ, കെപിസിസി സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മുതിർന്ന നേതാവിന്റെ രാജി കോൺഗ്രസിന് മണ്ഡലത്തിൽ വലിയ തിരിച്ചടിയാകും.
പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നാലിടത്താണ് കോൺഗ്രസ് മത്സരിക്കുന്നത്. അടൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് വഴക്കുകളും അസംതൃപ്തിയും നിലനിൽക്കുന്നുണ്ട്. ബാബു ദിവാകരന്റെ രാജി മറ്റ് മണ്ഡലങ്ങളിലെ അസംതൃപ്തരായ നേതാക്കളെയും സമാനമായ തീരുമാനങ്ങളിലേക്ക് നയിക്കും എന്ന ആശങ്കയും നിലനില്ക്കുന്നു
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


2026-പുതുവര്‍ഷം പിറന്നു; തിരുവനന്തപുരത്തും കൊച്ചിയിലും പപ്പാഞ്ഞിയെ കത്തിച്ചു; പുലര്‍ച്ചയോളം നീണ്ട ആഘോഷ പരിപാടികള്‍





