രക്തദാനത്തിന് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഗേ പുരുഷന്മാർക്കും ഏർപ്പെടുത്തിയ വിലക്ക് നീക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

ന്യൂ​ഡ​ൽ​ഹി: ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ, ഗേ ​പു​രു​ഷ​ന്മാ​ർ, സെ​ക്‌​സ് വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ ര​ക്തം ദാ​നം ചെ​യ്യു​ന്ന​തി​നെ​തി​രെ നി​ല​വി​ലു​ള്ള വി​ല​ക്ക് തു​ട​രു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു. വി​ദ​ഗ്ധ സമി​തി​യു​ടെ പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​വും 2017-ലെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ മാ​റ്റേ​ണ്ട​തി​ല്ലെ​ന്നാ​ണ് കേ​ന്ദ്രത്തിന്‍റെ തീ​രു​മാ​നം.

 രക്തദാനത്തിൽ നിന്നുള്ള ഈ മാറ്റിനിർത്തൽ വിവേചനമല്ലെന്നും മറിച്ച് ശാസ്ത്രീയമായ സുരക്ഷാ മുൻകരുതലാണെന്നുമാണ് കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയത്. ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് എച്ച്ഐവി (HIV), ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന ‘ശാസ്ത്രീയ തെളിവുകൾ’ മുൻനിർത്തിയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രക്തം നൽകുന്ന വ്യക്തിയുടെയും സ്വീകരിക്കുന്ന വ്യക്തിയുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു.

 ദേശീയ രക്തപരിശോധനാ കൗൺസിലും ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടനയും  ചേർന്ന് രൂപീകരിച്ച വിദഗ്ധ സമിതി വിഷയം വിശദമായി പഠിച്ചിരുന്നു. നിലവിലെ നിരോധനം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികളിലാണ് കോടതി കേന്ദ്രത്തിന്‍റെ നിലപാട് തേടിയത്. വിദഗ്ധ സമിതിയുടെ ശുപാർശ കൂടി പരിഗണിച്ച കേന്ദ്രം, നിലവിലെ രീതി തുടരുമെന്ന് അറിയിച്ചതോടെ കേസ് കൂടുതൽ വാദങ്ങൾക്കായി കോടതി മാറ്റി വെച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.