മുംബൈ: തെന്നിന്ത്യൻ നടി ഹൻസിക മോട്ട്വാനിയും ബിസിനസുകാരനായ സോഹേൽ ഖതൂരിയയും ഔദ്യോഗികമായി വിവാഹമോചിതരായി. പരസ്പര സമ്മതത്തോടെ നൽകിയ ഹർജി പരിഗണിച്ച മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്. വ്യക്തിപരമായ ഭിന്നതകൾ പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത് .
2022-ൽ ജയ്പൂരിലെ മുണ്ടോട്ട ഫോർട്ടിൽ വെച്ച് നടന്ന അതിഗംഭീരമായ ചടങ്ങിലായിരുന്നു ഹൻസികയുടെയും സോഹേലിന്റെയും വിവാഹം. സോഹേലിന്റെ ആദ്യ വിവാഹത്തിലെ വധു ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്നു എന്നത് അന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ താരവിവാഹത്തിന്റെ ദൃശ്യങ്ങൾ ‘ഹൻസികാസ് ലവ് ഷാദി ഡ്രാമ’ എന്ന പേരിൽ ജിയോ ഹോട്ട്സ്റ്റാറിൽ ഡോക്യുമെന്ററിയായി സ്ട്രീം ചെയ്തിരുന്നു.
വിവാഹത്തിന് ശേഷം ചുരുങ്ങിയ കാലം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുള്ളൂ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുതീർപ്പിനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 2024 ജൂലൈ 2 മുതൽ ഇരുവരും പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഭിന്നതകൾ മാറ്റാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് നിയമപരമായി ബന്ധം വേർപെടുത്താൻ ഇരുവരും കോടതിയെ സമീപിച്ചത്.
വ്യക്തിത്വ അവകാശ സംരക്ഷണം: മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ; എഐ ദുരുപയോഗം തടയണമെന്ന് ആവശ്യം


‘ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി’യിലൂടെ ലക്ഷക്കണക്കിന് പ്രേക്ഷകരുടെ പ്രിയങ്കരിയായി; മിമിക്രിയിലെ ‘മിടുമിടുക്കി’; വിപ്ലവവീര്യവും പാട്ടും ബാക്കിയാക്കി ലക്ഷ്മി മടങ്ങി! നോവായി ആ ചിരിയും അവസാന വീഡിയോയും; മോഹങ്ങള്‍ ബാക്കിയാക്കി പാതി വഴിയില്‍ മടക്കം; ലക്ഷ്മി നൊമ്പരമാകുമ്പോള്‍





