തിരുവനന്തപുരം: ഭരണം വിട്ടൊഴിയും മുൻ പ് വേണ്ടപ്പെട്ടവർക്ക് സർക്കാർ സർവീസിൽ വഴിവിട്ട നിയമനം.കേരള പോലീസിലാണ് ഇതുവരെയില്ലാത്ത രീതിയിൽ രണ്ടുപേർക്ക് വഴിവിട്ട നിയമനം നൽകിയിരിക്കുന്നത്.ശരീര സൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വ,ചിത്ത രേഷ് നടേശൻ എന്നിവരാണ് എല്ലാ നിയമന മാനദണ്ഡങ്ങളും അട്ടിമറിച്ച് നിയമനം നേടിയിട്ടുള്ളത്.
ഇരുവർക്കും നേരിട്ട് എസ്ഐ മാരായി നിയമനം നൽകിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കിക്കഴിഞ്ഞു.തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയിൽ ഇരുവർക്കും ഒരു വർഷക്കാലത്തെ പരിശീലനം ഉണ്ടായിരിക്കും.അതുകഴിഞ്ഞാൽ എസ്ഐ മാരായി നിയമനം ലഭിക്കും.
പോലീസ് ആ സ്ഥാനത്തെ അഡിഷണൽ ഡിജിപി എസ് ശ്രീജിത്തിന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിയമന ഉത്തരവ്. അസാധാരണസാഹചര്യം കണക്കിലെടുത്ത് മറ്റു കായികക്ഷമതാ മാനദണ്ഡങ്ങൾ ഒഴിവാക്കി ഇരുവർക്കും നിയമനം നൽകാമെന്ന് ശ്രീജിത്ത് ശി പാർശ ചെയ്തിട്ടുണ്ട്.നീന്തൽ, റൈഫിൾ ഷൂട്ടിംഗ് എന്നീ ഇനങ്ങളിലെ താരങ്ങൾക്ക് ഇത്തരത്തിൽ പോലീസിൽ നേരത്തെ നിയമനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണ് നിയമനം ലഭിച്ച രണ്ടുപേരും. നേരത്തെ ഇവർക്ക് നിയമനം നൽകാൻ നീക്കം നടക്കുകയും അത് പരാജയപ്പെടുകയും ആയിരുന്നു. കായികതാരങ്ങൾക്ക് ജോലി നൽകുന്ന പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച ഇരുവരെയും കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകാൻ നിർദ്ദേശം നൽകിയെങ്കിലും ചിത്തരേഷ് നടേശൻ പരീക്ഷയ്ക്ക് ഹാജരായില്ല.ഹാജരായ ഷിനു ചൊവ്വ തോൽക്കുകയും ചെയ്തു.
എന്നാൽ വീണ്ടും തങ്ങൾക്കായി കായികക്ഷമതാ പരീക്ഷ നടത്തണമെന്ന് ഇരുവരും സർക്കാരിന് നിവേദനം നൽകി.ഇക്കാര്യം പരിശോധിക്കാൻ ആഭ്യന്തര വകുപ്പ് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.എന്നാൽ അന്നത്തെ പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദ ർബേഷ് സാഹേ ബ് ഈ ആവശ്യം തള്ളി.ഒരിക്കൽ കായികക്ഷമതാ പരീക്ഷ നടത്തിയാൽ തോറ്റവർക്കു വേണ്ടി വീണ്ടും പരീക്ഷ നടത്താൻ കഴിയില്ല എന്നുള്ള നിലപാടായിരുന്നു അദ്ദേഹത്തിവിന്റേത്.
സംസ്ഥാന പോലീസ്മേധാവി മാറിയതോടെ ഷിനുവും ചിത്തരേഷും വീണ്ടും സർക്കാരിനെ സമീപിച്ചു. ലക്ഷ്മിബായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷനിൽ കായികക്ഷമതാ പരീക്ഷ നടത്താനായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം. എന്നാൽ ഇതിന് ചുമതലപ്പെട്ട സായുധസേന ബറ്റാലിയൻ മേധാവി അഡീഷണൽ ഡിജിപി ഈ നിർദ്ദേശം തള്ളി. അതോടെ ഇരുവരെയും നിയമിക്കാനുള്ള നീക്കം പോലീസ് ആസ്ഥാനം കേന്ദ്രീകരിച്ച് ആരംഭിച്ചു. കായികക്ഷമതാ പരീക്ഷ നടത്താതെ ഇരുവരെയും നിയമിക്കാനായിരുന്നു തീരുമാനം. അങ്ങനെയാണ് ഇപ്പോൾ ഇരുവർക്കും നിയമന ഉത്തരവ് നൽകി യിരിക്കുന്നത്.വഴിവിട്ട ഈ നിയമനത്തിൽ പോലീസ് സേനയിൽ ആകെ അമർഷം ഉയർന്നിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആന്റണി രാജുവിന് നിര്‍ണ്ണായകം , വക്കീല്‍ പണിയില്‍ ബാര്‍ കൗണ്‍സില്‍ ഇന്ന് തീരുമാനമെടുക്കും; തിരുവനന്തപുരം സീറ്റിനായി മുന്നണികളില്‍ വടംവലി!





