തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മൊബൈൽ ഫോണിലൂടെ സന്ദേശം അയച്ചതിനെ ചോദ്യംചെയ്തു ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ ഈ വിധി വലിയ ആശ്വാസമാണ് സർക്കാരിന് നൽകുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സന്ദേശമയച്ചതിൽ സ്വകാര്യത ലംഘനമില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹർജിയിൽ ആരോപിക്കപ്പെട്ടപോലെ ഡാറ്റ ചോർന്നതിന് തെളിവില്ല. ഡാറ്റ കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അയച്ച സന്ദേശത്തിൽ രാഷ്ട്രീയമില്ല എന്നും സന്ദേശം ഇനി അയക്കാമന്നും കോടതി പറഞ്ഞു.
ഡാറ്റാചോർച്ച ആരോപിച്ച് കോണ്‍ഗ്രസ് അനുകൂല സർവീസ് സംഘടനാ നേതാക്കളാണ് ഹൈക്കോടതിയെ സമീപി പ്പിച്ചത്. ‘സ്പാർക്കി’ൽ നിന്നും ജീവനക്കാരുടെ വിവരം സർക്കാർ ചോർത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം വലിയ വിമർശനം കോലാഹലം ഉയർത്തിയിരുന്നു.
ഡി എ അനുവദിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നയച്ച സന്ദേശത്തില്‍ എന്ത് നിയമ വിരുദ്ധതയാനുള്ളതെന്നു ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. നല്ല ഭരണ നിര്‍വഹണത്തിന്റെ ഭാഗമാണ് ഇത്തരം സന്ദേശം എന്ന് നിരീക്ഷിച്ച കോടതി, ജീവനക്കാരുടെ അവകാശങ്ങള്‍ക്കൊപ്പം സർക്കാറുണ്ടെന്നു പറയുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നേമത്ത് രാജീവ് ചന്ദ്രശേഖര്‍… വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ.. കാട്ടാക്കടയില്‍ കൃഷ്ണദാസ്.. കഴക്കൂട്ടത്ത് മുരളീധരന്.. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്… പാലക്കാട് ശോഭാ സുരേന്ദ്രന്; ബിജെപിയ്ക്ക് 47 സ്ഥാനാര്‍ത്ഥികളായി.. പട്ടിക ഇങ്ങനെ





