തിരുവനന്തപുരം: കോടതി പരിസരത്തെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് നടത്തിയ നിയമപോരാട്ടത്തിന് ഐതിഹാസിക വിജയം. ക്രമസമാധാന പരിപാലന രംഗത്ത് പൊലീസിനുണ്ടായിരുന്ന കൈവിലങ്ങ് അഴിച്ച സുപ്രീംകോടതി വിധി, അസോസിയേഷന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി ഫലമാണ്. മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ ഗൗരവതരമായ സാഹചര്യങ്ങളില്‍ കോടതി വളപ്പില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന സുപ്രീംകോടതി ഭേദഗതി പൊലീസിന് വലിയ കരുത്തായി മാറുന്നു.
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സി.ആര്. ബിജുവിന്റെ നേരിട്ടുള്ള ഇടപെടലുകളും നേതൃത്വവുമാണ് ഈ നിയമയുദ്ധത്തില്‍ നിര്‍ണ്ണായകമായത്. ഹൈക്കോടതിയുടെ 2025 ഓഗസ്റ്റിലെ മാര്‍ഗ്ഗനിര്‍ദ്ദേശം വന്ന ഉടന്‍ തന്നെ ഇത് പൊലീസിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ അസോസിയേഷന്, ഡല്‍ഹിയില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന് ആര്. ബസന്തിനെ തന്നെ കേസ് ഏല്‍പ്പിച്ചത് വിജയത്തിലേക്കുള്ള വഴിതുറന്നു.
അഭിഭാഷക പ്രതിനിധികള്‍ മാത്രം ഉള്‍പ്പെടുന്ന പെര്‍മനന്റ് കമ്മിറ്റിയില്‍ നിന്ന് നീതിപൂര്‍വ്വമായ നിലപാടുകള്‍ ഉണ്ടാകില്ലെന്ന അസോസിയേഷന്റെ ശക്തമായ വാദം സുപ്രീംകോടതി അംഗീകരിച്ചു. സമിതിയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൂടി ഉള്‍പ്പെടുത്താന്‍ കോടതി ഉത്തരവിട്ടത് അസോസിയേഷന്റെ വലിയൊരു വിജയമായി വിലയിരുത്തപ്പെടുന്നു. അന്വേഷണ നടപടികളിലോ പൊലീസിന്റെ നിയമപരമായ അധികാരങ്ങളിലോ ഈ സമിതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന സുപ്രീംകോടതി വ്യക്തമാക്കിയതോടെ പൊലീസിന് മേലുള്ള അനാവശ്യ നിയന്ത്രണങ്ങള്‍ നീങ്ങിയിരിക്കുകയാണ്.
കോടതിക്കുള്ളില്‍ ആക്രമണം നടത്തിയാലും അറസ്റ്റ് ചെയ്യാന്‍ തടസ്സമുണ്ടാകുമെന്ന വിചിത്രമായ സാഹചര്യം ഈ വിധിയോടെ ഇല്ലാതായതായി സി.ആര്. ബിജു ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും നേരെ ആക്രമണമുണ്ടായാല്‍ കുറ്റവാളികളെ തല്‍ക്ഷണം പിടികൂടാന്‍ ഇനി പൊലീസിന് സാധിക്കും. ഓരോ ഘട്ടത്തിലും കൃത്യമായ നയതന്ത്രത്തോടെ അസോസിയേഷന് നടത്തിയ നീക്കങ്ങളാണ് കേരള പൊലീസിന് മൊത്തത്തില്‍ ഗുണകരമാകുന്ന ഈ ചരിത്ര വിധിയിലേക്ക് നയിച്ചത്.
കോടതികളുടെ പരിസരത്തുനിന്ന് ആളുകളെ അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതി കൊണ്ടുവന്ന മാര്‍ഗ നിര്‍ദേശം പോലീസിന് തലവേദനയായിരുന്നു. കോടതി പരിസരത്ത് ഒരു തിരിച്ചറിയാവുന്ന (കോഗനൈസബിള്‍ ഒഫന്‍സ്) കുറ്റകൃത്യം കണ്ടാല്‍ ഇനി പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാം. ഒരു കുറ്റം ചെയ്ത ഉടന്‍ തന്നെ പ്രതിയെയോ പ്രതിയെന്ന് സംശയിക്കുന്നയാളെയോ സ്ഥലത്ത് വച്ചു തന്നെ പിടികൂടേണ്ട സാഹചര്യത്തിലും പ്രതിയോ സംശയകരമായി കാണുന്ന ആളോ കോടതി പരിസരത്ത് ഒളിച്ചിരിക്കാനുള്ള സാധ്യത ഉള്ളപ്പോഴും പൊലീസിന് ഇടപെടാം. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് നല്കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയമായ വിധി.
പൊലീസും അഭിഭാഷകരും തമ്മിലുണ്ടാകുന്ന വിഷയങ്ങള്‍ പരിഹരിക്കുന്നതിന് രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പെര്‍മനന്റ് കമ്മിറ്റിയില്‍ ഒരു പൊലീസ് ഓഫീസറെ ഉള്‍പ്പെടുത്താനും സുപ്രീംകോടതി നിര്‍ദേശിച്ചു.പൊലീസ് ഉദ്യോഗസ്ഥന്മാര്ക്ക് പെരുമാറ്റ ചട്ടമുണ്ടാക്കണമെന്ന് കേരള ഹൈക്കോടതി അഭിഭാഷക സംഘടന നല്കിയ കത്തില്‍ 2025 ഓഗസ്റ്റ് 19നാണ് ഹൈക്കോടതി പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചത്. കോടതി പരിസരത്ത് പൊലീസ് അറസ്റ്റ് നടത്താന്‍ പാടില്ല എന്ന് മാര്‍ഗ നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് പൊലീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടാകും എന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് കക്ഷി ചേര്‍ന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സമയം 3 മണി 25 മിനിറ്റ് 15 സെക്കന്‍ഡ്. ആ ചുവരിലെ സൂചികള്‍ മരവിച്ചുനില്ക്കുന്നത് ആ കറുത്ത ചൊവ്വാഴ്ചയുടെ നടുക്കുന്ന സ്മാരകമായി; നിലച്ച സൂചികള്‍, നിലവിളിച്ച മണ്ണ്: മുണ്ടത്തിക്കോടിന്റെ നെഞ്ചകം തകര്‍ന്നത് മൂന്നേ ഇരുപത്തിയഞ്ചിന്





