കൊച്ചി: സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ ക്ലീൻ ചിറ്റ്. ക്ഷാമബത്ത അനുവദിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ മൊബൈലിലേക്ക് സന്ദേശമയച്ചതിൽ സ്വകാര്യതാ ലംഘനമില്ലെന്നും നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. സന്ദേശമയച്ചത് നല്ല ഭരണനിർവ്വഹണത്തിന്റെ ഭാഗമായേ കാണാനാകൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
സെക്രട്ടറിയേറ്റ് ജീവനക്കാരനായ അനിൽകുമാർ ഉൾപ്പെടെയുള്ളവരാണ് അനുമതിയില്ലാതെ വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ ‘സ്പാർക്കിൽ’ നിന്നാണ് വിവരങ്ങൾ ചോർത്തിയതെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കുന്നതെന്നുമായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം.
എന്നാൽ, ജീവനക്കാർക്ക് അയച്ചത് ഭരണനിർവ്വഹണത്തിന്റെ ഭാഗമായ സന്ദേശങ്ങൾ മാത്രമാണെന്നും രാഷ്ട്രീയപരമായ സന്ദേശങ്ങൾ ഒന്നുമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആരുടെയും വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി സൂക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സ്പാർക്കിൽ നിന്ന് ഡാറ്റ കൈമാറി എന്നതിന് മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച കോടതി, സർക്കാർ വാദം അംഗീകരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ രേവന്ത്റെഡ്ഡി ആരാണ്? ക്ഷതമേറ്റത് മലയാളിക്ക് , തെലുങ്കന് ഇവിടെ എന്ത് കാര്യം?: ജോൺ ബ്രിട്ടാസ് എംപി


അരുംകൊല!! മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്




