കൊല്ലം: പതിനാലു ദിവസം, 122 മൊബൈൽ ഫോണുകൾ. മോഷണം പോവുകയോ നഷ്ടപ്പെടുകയോ ചെയ്ത ഫോണുകൾ കണ്ടെത്തുന്നതിൽ റിക്കോർഡിട്ട് കൊല്ലം സിറ്റി പോലീസ്. സിറ്റി പോലീസ് ജില്ലയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് 122 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്. ഇവയെല്ലാം ഇതിന്റെ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കിയിട്ടുണ്ട്.
കേരളാ പോലീസ് സൈബര്‍ ഓപ്പറേഷന്‍സ് എസ്.പി യുടെ നിര്‍ദ്ദേശപ്രകാരമാണ് ഫെബ്രുവരി മൂന്നാംവാരം സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചത്. സിറ്റി പോലീസ് കമ്മിഷണർ എം.ഹേമലത, അഡിഷണൽ കമ്മിഷണർ ജെ കെ ദിനിൽ എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊല്ലം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച് .ഒ അബ്ദുള്‍ മനാഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
ഫോണുകള്‍ കണ്ടെത്തുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകം പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. നഷ്ടമായ ഫോണുകള്‍ കണ്ടെത്താനുള്ള അന്വേഷണം വരും ദിവസങ്ങളിലും തുടരുമെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തൃശ്ശൂരെടുക്കാന്‍ ജോണ്‍ ബ്രിട്ടാസ് ? സിപിഐയില്‍ നിന്ന് സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം, പാര്‍ട്ടിക്ക് അപ്പുറത്തുള്ള വോട്ടുകള്‍ സമാഹരിക്കാന്‍ ബ്രിട്ടാസിന് കഴിയുമെന്ന് വാദവുമായി ഒരു വിഭാഗം





