കോഴിക്കോട്: ആറ്റുകാൽ പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു. വെസ്റ്റ്ഹിൽ സ്വദേശിനി വിജിഷ (52) ആണ് തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്.
തിരുവനന്തപുരത്ത് വെച്ച് പൊങ്കാല അർപ്പിക്കുന്നതിനിടെയാണ് വിജിഷയ്ക്ക് അപകടം സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഉടൻ തന്നെ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങളായി ചികിത്സയിൽ തുടർന്നിരുന്നെങ്കിലും തിങ്കളാഴ്ച രാവിലെയോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇരുട്ടിലാകുമോ കേരളം? ‘ഷെഡിംഗ്’ ഇല്ലെന്ന് മന്ത്രി; പണിതരുന്നത് ‘ട്രിപ്പിംഗ്’; വൈദ്യുതി പ്രതിസന്ധിയില്‍ സര്‍വ്വത്ര ആശയക്കുഴപ്പം
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയൻ





