വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ തന്ത്രപരമായ നീക്കവുമായി അമേരിക്ക. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഊര്‍ജ്ജ ഉല്‍പ്പന്നങ്ങളുടെ വിതരണം ഉടന്‍ പുനരാരംഭിക്കുമെന്ന് യുഎസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി. ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണ ശേഷികളെ അമേരിക്ക അതിവേഗം തകര്‍ക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാന്റെ നിയന്ത്രണത്തിലുള്ള കടലിടുക്കിലൂടെ ഒരു വലിയ എണ്ണ ടാങ്കര്‍ ഞായറാഴ്ച സുരക്ഷിതമായി കടന്നുപോയത് ശുഭസൂചനയാണെന്നും അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ, പ്രകൃതിവാതകം, വളം എന്നിവയുടെ നീക്കം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം. ഇറാന് ഹോര്‍മുസ് അടച്ചതോടെ ആഗോള എണ്ണവിപണിയില്‍ കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നിര്‍ണ്ണായക ഇടപെടല്‍. ലോകത്തിന്റെ അഞ്ചിലൊന്ന് അസംസ്കൃത എണ്ണയും ഹോര്‍മുസ് വഴിയാണ് കടന്നുപോകുന്നത്.
ഇറക്കുമതിയെ ആശ്രയിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളെയാണ് നിലവിലെ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ജപ്പാന് തങ്ങളുടെ കരുതല്‍ ശേഖരം ഉപയോഗിക്കുന്നത് പരിഗണിക്കുമ്പോള്‍, ചൈന ആഭ്യന്തര വിതരണത്തിനായി ഇന്ധന കയറ്റുമതി വെട്ടിച്ചുരുക്കി. ഹോര്‍മുസ് വഴി കടന്നുപോകാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ കത്തിക്കുമെന്ന ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ ഭീഷണിക്കിടെയാണ് അമേരിക്ക സൈനിക ജാഗ്രതയോടെ നീങ്ങുന്നത്.
കടലിടുക്കില്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ കൂടി നിലയുറപ്പിക്കുന്നതോടെ ഇറാന്റെ തന്ത്രപരമായ മേധാവിത്വം ഇല്ലാതാകുമെന്നും മേഖലയിലെ യുദ്ധം പുതിയ തലത്തിലേക്ക് മാറുമെന്നുമാണ് വിലയിരുത്തല്‍. എണ്ണ വിതരണം തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ അതീവ ജാഗ്രതയോടെയുള്ള നീക്കങ്ങളാണ് വരും ദിവസങ്ങളില്‍ അമേരിക്കയില്‍ നിന്ന് ഉണ്ടാകുക.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ഇലോൺ മസ്ക്, ജെൻസൻ ഹുവാങ് തുടങ്ങിയ പ്രമുഖ വ്യവസായികൾക്കൊപ്പം ട്രംപ് ചൈനയിൽ. വ്യാപാര ബന്ധങ്ങൾ
ഇലോൺ മസ്ക്, ജെൻസൻ ഹുവാങ് തുടങ്ങിയ പ്രമുഖ വ്യവസായികൾക്കൊപ്പം ട്രംപ് ചൈനയിൽ. വ്യാപാര ബന്ധങ്ങൾ







