ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര മന്ത്രി സഭയിലേക്ക് ? ബിഹാറും തമിഴ് നാടും ഉൾപ്പടെ 9 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ.

ന്യൂഡല്‍ഹി: ബിഹാർ രാഷ്ട്രീയത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന നിതീഷ് കുമാർ-ആരിഫ് മുഹമ്മദ് ഖാൻ സഖ്യം ഒരേസമയം പദവികളൊഴിയുന്നു. മുഖ്യമന്ത്രി പദം വിട്ട് നിതീഷ് കുമാർ രാജ്യസഭയിലേക്ക് ചേക്കേറുന്നതിനൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി. കേരളത്തിലും ബിഹാറിലുമായി അഞ്ചുവർഷം ഗവർണർ പദവി വഹിച്ച ആരിഫ് മുഹമ്മദ് ഖാൻ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതായാണ് സൂചന. ഉത്തർപ്രദേശുകാരനായ അദ്ദേഹത്തിന് കേന്ദ്രമന്ത്രിസഭയിൽ സുപ്രധാന ചുമതലകൾ ലഭിച്ചേക്കുമെന്ന് ഡൽഹിയിൽ ചർച്ചകൾ സജീവമാണ്.

പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചതിന് പിന്നാലെ രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റിക്കൊണ്ടാണ് രാഷ്ട്രപതി ഭവൻ ഉത്തരവിറക്കിയത്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമ ബംഗാളിലേക്ക് മാറ്റി. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് തമിഴ്നാടിന്റെ അധിക ചുമതല നൽകി. ബിഹാറിലെ പുതിയ ഗവർണറായി റിട്ട. ലഫ്. ജനറൽ സയ്യിദ് അറ്റ ഹസ്നൈനെ നിയമിച്ചു.

ബംഗാളിൽ സി.വി. ആനന്ദബോസിനെ മാറ്റിയത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിക്കുമ്പോഴും, ആരിഫ് മുഹമ്മദ് ഖാനെയും ആനന്ദബോസിനെയും മാറ്റിയത് വരാനിരിക്കുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ലക്ഷ്യമിട്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.