കൊച്ചി: ഇടുക്കി ജില്ലയിലെ പട്ടയ വിതരണ നടപടികൾക്ക് കേരള ഹൈക്കോടതിയുടെ സ്റ്റേ. മുൻപ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലെ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണോ പട്ടയ വിതരണം നടത്തുന്നതെന്ന് ചീഫ് സെക്രട്ടറി നേരിട്ട് ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ലാൻഡ് അസൈൻമെന്റ് റൂൾസ് പ്രകാരം അർഹരായവർക്ക് പട്ടയ വിതരണം പുനരാരംഭിക്കാൻ കഴിഞ്ഞയാഴ്ച കോടതി അനുമതി നൽകിയിരുന്നുവെങ്കിലും പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സ്റ്റേ വന്നിരിക്കുന്നത്.
ഭൂപതിവ് നിയമപ്രകാരം അനുവദനീയമായ പരിധിയിൽ കൂടുതൽ ഭൂമി കൈവശമുള്ളവർക്ക് പട്ടയം നൽകരുതെന്ന് കോടതി മുൻപ് കർശനമായി നിർദ്ദേശിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ നിലവിലെ നടപടികൾ ഈ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി ‘വൺ എർത്ത്-വൺ ഇന്ത്യ’ എന്ന സംഘടന ഹർജി സമർപ്പിക്കുകയായിരുന്നു. ഹർജിക്കാരുടെ വാദം പരിശോധിച്ച കോടതി, ചീഫ് സെക്രട്ടറിയിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചതിന് ശേഷം മാത്രമേ പട്ടയ വിതരണം തുടരുന്ന കാര്യം പരിഗണിക്കുകയുള്ളൂ എന്ന് വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയാണ് പട്ടയ വിതരണത്തിന് കോടതി നേരത്തെ പച്ചക്കൊടി കാട്ടിയിരുന്നത്. എന്നാൽ നിയമപരമായ പരിധി ലംഘിച്ചുള്ള ഭൂമി കൈവശം വെക്കൽ അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടിലാണ് കോടതി ഇപ്പോഴുള്ളത്. ചീഫ് സെക്രട്ടറിയുടെ വിശദീകരണം ഇടുക്കിയിലെ പതിനായിരക്കണക്കിന് ഭൂവുടമകളുടെ പട്ടയ സ്വപ്നങ്ങളിൽ നിർണ്ണായകമാകും.


ശബരിമല സ്വര്‍ണ്ണക്കൊള്ള: കുറ്റപത്രം നീളും; തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തിന് ആശ്വാസം; അടുത്ത സര്‍ക്കാര്‍ വിധി നിര്‍ണ്ണയിക്കും
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുറ്റപത്രം വേഗത്തിലാക്കാന്‍ പോലീസ്; ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത കൂടുതല്‍ പേര് ഉടന്‍ പിടിയിലാകും; ജാമ്യം തടഞ്ഞ് വിചാരണ ഉറപ്പാക്കാന്‍ ആഭ്യന്തരവകുപ്പിന്റെ നീക്കം; ആദ്യ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത് നിര്‍ണ്ണായകം





