തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിര്‍ണ്ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ നേരിട്ടുള്ള ഇടപെടലിന് മുതിരാതെ, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച തീരുമാനം തന്ത്രിമാര്‍ക്കും മതപണ്ഡിതര്‍ക്കും വിട്ടുകൊടുക്കണമെന്ന തന്ത്രപരമായ നിര്‍ദ്ദേശം മന്ത്രിസഭ ഉടന്‍ പരിഗണിക്കും. ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം ആചാരസംരക്ഷണത്തിനായി സ്വീകരിച്ച നിലപാടിന് സമാനമായി, വിശ്വാസി സമൂഹത്തെ പ്രകോപിപ്പിക്കാത്ത രീതിയിലുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ 2018-ലെ സുപ്രീംകോടതി വിധിയെ പ്രത്യക്ഷത്തില്‍ അനുകൂലിക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. ഇതിന്റെ ഭാഗമായി, വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതത് മതപണ്ഡിതരുടെ ഉപദേശം തേടണമെന്ന 2007-ലെ വി.എസ്. അച്യുതാനന്ദന് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ സമാന നിലപാടിലേക്ക് സര്‍ക്കാര്‍ മടങ്ങാനാണ് സാധ്യത. ഇക്കാര്യത്തില്‍ മന്ത്രിസഭായോഗം ഉടന്‍ തന്നെ അന്തിമ തീരുമാനമെടുക്കും.
ദേവസ്വം ബോര്‍ഡ് നേരത്തെ തന്നെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും യുവതീപ്രവേശനത്തെ എതിര്‍ക്കുമെന്നും ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. 2019-ല്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലം തിരുത്തിക്കൊണ്ട്, മാര്‍ച്ച് 14-നകം പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് ബോര്‍ഡ് നീക്കം. സര്‍ക്കാര്‍ കൂടി ഇതേ പാത പിന്തുടരുന്നതോടെ ശബരിമല വിഷയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് രാഷ്ട്രീയ കവചമായി മാറിയേക്കാം.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ മാര്‍ച്ച് 14-നകം സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാട് അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ 7-ന് സുപ്രീംകോടതിയില്‍ വാദം തുടങ്ങാനിരിക്കെ, മന്ത്രിസഭ എടുക്കുന്ന തീരുമാനം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നിര്‍ണ്ണായകമാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


“ആറ്റുകാലമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?” അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം; ഭക്തരുടെ പേരിൽ നടക്കുന്നത് എന്ത്?





