ടെഹ്റാന്: ഇറാന്റെ കരുത്തനായ സൈനിക കമാന്‍ഡര്‍ മുഹമ്മദ് പാക്പുര്‍ ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ ഗ്രൗണ്ട് ഫോഴ്സ് കമാന്‍ഡറായിരുന്ന പാക്പുര്‍ ഇറാനിലെ ഏറ്റവും സ്വാധീനമുള്ള സൈനിക മേധാവികളില്‍ ഒരാളായിരുന്നു.
മുന്‍ കമാന്‍ഡര്‍ ഹുസൈന് സലാമിയുടെ വധത്തിന് പിന്നാലെ ചുമതലയേറ്റ പാക്പുര്‍ കൊല്ലപ്പെട്ട വിവരം ഇസ്രയേല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രയേലിനും യുഎസിനുമെതിരെ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്ന പാക്പുരിന്റെ അന്ത്യം ഇറാന് സൈന്യത്തിന് കനത്ത തിരിച്ചടിയാണ്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന മിസൈല്‍ ആക്രമണങ്ങളില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് എന്നിവരെയും ലക്ഷ്യമിട്ടിരുന്നതായി മുതിര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥന് ഫോക്സ് ന്യൂസിനോട് വെളിപ്പെടുത്തി.
ഇറാനിലെ പ്രക്ഷോഭകരെ അടിച്ചമര്ത്തിയവര്ക്കെതിരെയുള്ള കൃത്യമായ തിരിച്ചടിയാണിതെന്നാണ് ഇസ്രയേലിന്റെ നിലപാട്. എന്നാല്‍ ഖമേനിയെ ഒന്നും ചെയ്തിട്ടില്ലെന്നാണ് ഇറാന് പറയുന്നത്. ഖമേനിയുടെ കൊട്ടാരം ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഖമേനി അപ്പോള്‍ അവിടെയുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും അദ്ദേഹത്തെ അതീവ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് സൂചന.
പശ്ചിമേഷ്യന്‍ ആകാശം യുദ്ധക്കളമാകുമ്പോള്‍ അമേരിക്കയുടെ ലക്ഷ്യം ഇറാന്റെ എണ്ണപ്പാടങ്ങള്‍ കൂടിയാണെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. വെനിസ്വേലയ്ക്ക് പിന്നാലെ ലോകത്തിലെ ഏറ്റവും കുറഞ്ഞ ചെലവില്‍ എണ്ണ ഉത്പാദിപ്പിക്കുന്ന ഇറാന്റെ ഊര്‍ജ്ജസമ്പത്തിന് മേല്‍ നിയന്ത്രണം ഉറപ്പാക്കാനാണ് വാഷിംഗ്ടണ്‍ നീങ്ങുന്നത്. ഇത് ചൈനയിലേക്കുള്ള എണ്ണ വിതരണം തടസ്സപ്പെടുത്തുന്നതിനൊപ്പം ആഗോള എണ്ണവിപണിയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിക്കാന്‍ കാരണമാകും.
ഹോര്‍മുസ് കടലിടുക്ക് ഇറാന് അടച്ചാല്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം നിലയ്ക്കും. ഇത് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ഭീതിയിലാണ് ലോകം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രതിശ്രുത വരന് പിന്മാറിയ വിഷമം കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി, ആത്മഹത്യപ്രേരണക്കുറ്റത്തിന് കേസെടുക്കാന്‍ നിയമോപദേശം തേടി





