കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ നടന്ന ആക്രമണത്തിൽ അതീവ ഗൗരവകരമായ വിവരങ്ങൾ പുറത്ത്. മന്ത്രിയെ വധിക്കണമെന്ന ഉദ്ദേശത്തോടെ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പോലീസ് തയ്യാറാക്കിയ എഫ്ഐആറിൽ പറയുന്നത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് പ്രവർത്തകർ മന്ത്രിക്ക് നേരെ ചാടിവീണ് കഴുത്തിന് പരിക്കേൽപ്പിക്കുകയായിരുന്നു. മന്ത്രിയെ തടയാൻ ശ്രമിച്ച ഗൺമാൻ എം.എസ്. അഭിലാഷിനെ മർദിച്ചതായും അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്ഐആറിൽ വ്യക്തമാക്കുന്നു.
തിരുവനന്തപുരത്തേക്ക് വന്ദേഭാരത് എക്സ്പ്രസ്സിൽ പോകാനായി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയപ്പോഴായിരുന്നു സംഭവം. അഞ്ച് കെഎസ്യു പ്രവർത്തകർ സ്റ്റേഷനിൽ അതിക്രമിച്ചു കയറി മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും എന്തോ ആയുധം ഉപയോഗിച്ച് കഴുത്തിന് നേരെ ആക്രമണം നടത്തുകയുമായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പിടിയിലായ അഞ്ച് കെഎസ്യു പ്രവർത്തകരെയും കോടതി റിമാൻഡ് ചെയ്തു.
കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, സി.എച്ച്. മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇന്നലെ രാത്രിയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ശബരിമല കൊടിമര വിവാദം: മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്; സ്വർണം നൽകിയത് സുരേഷ് ഗോപിയുടെ അഭ്യർത്ഥന പ്രകാരമെന്ന് മോഹൻലാൽ


തിരഞ്ഞെടുപ്പ് ചൂടില്‍ വിറയ്ക്കും ലഹരിമാഫിയ; രാഷ്ട്രീയ സമ്മര്‍ദ്ദമില്ല, എക്സൈസ് ഇനി ‘ഫുള്‍ ഓണ്‍’; വില്ലന്മാരെ പൂട്ടാന്‍ വരുന്നു പ്രത്യേക സ്ക്വാഡ്; ടാറ്റു സെന്ററുകളെല്ലാം നിരീക്ഷണത്തിലേക്ക്



