കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ കെ.എസ്.യു പ്രതിഷേധവും തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങളും രാഷ്ട്രീയ കേരളത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യാനെത്തിയ മന്ത്രിയെ അഞ്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞതും ഇതിനിടെ മന്ത്രിക്ക് പരിക്കേറ്റതും വലിയ വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും ഇതൊരു ക്രൂരമായ ആക്രമണമായി ചിത്രീകരിക്കുമ്പോള്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കണ്ണൂരില്‍ വെച്ച് നേരിടേണ്ടി വന്ന കല്ലേറും അതിനോട് അദ്ദേഹം കാണിച്ച സമചിത്തതയും വീണ്ടും ചര്‍ച്ചകളിലേക്ക് വരികയാണ്.
അന്ന് കണ്ണൂരില്‍ വെച്ച് കല്ലേറില്‍ ഉമ്മന്‍ ചാണ്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും രക്തം വരികയും ചെയ്തിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം കാണിച്ച രാഷ്ട്രീയ പക്വതയും ശാന്തതയും ഇന്നും കേരളം ഓര്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ വെറും അഞ്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റതും തുടര്‍ന്ന് ഐസിയു പ്രവേശനവും കഴുത്തില്‍ ബെല്‍റ്റും ഉണ്ടായ സാഹചര്യം സിനിമാക്കഥ പോലെ വിചിത്രമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മന്ത്രിയെ ആരും കൈയ്യേറ്റം ചെയ്തിട്ടില്ലെന്നും പോലീസുകാര്‍ക്കിടയിലൂടെ മന്ത്രി ആക്രോശിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ വരികയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വ്യക്തമാക്കി.
മുഖ്യമന്ത്രിയും സിപിഎമ്മും ഈ സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും നാടിനെ സംഘര്‍ഷത്തിലേക്ക് തള്ളിവിടാനാണ് എല്‍ഡിഎഫ് നീക്കമെന്നും ആക്ഷേപമുയരുന്നു. കെഎസ്യു പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വീണാ ജോര്‍ജിനെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി കണ്ടത്. ആക്രമണത്തില്‍ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് മന്ത്രിയെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മന്ത്രി. പ്ലാറ്റ്ഫോമിലേക്കെത്തിയ മന്ത്രിക്കുനേരെ കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. കെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ കൈ പിടിച്ചുതിരിക്കുകയും പിടിച്ചുതള്ളുകയും ചെയ്തുവെന്ന് സിപിഎം പറയുന്നു. കഴുത്തിന് പരിക്കേറ്റ മന്ത്രിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചുവെന്നും വിശദീകരിക്കുന്നു. മന്ത്രിയുടെ കൈക്കും മുറിവേറ്റിട്ടുണ്ടെന്ന് സിപിഎം പറയുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


യുഡിഎഫില്‍ പ്രതിസന്ധി; നാല് സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് ജോസഫ് വിഭാഗം; നാളെ അടിയന്തര യോഗം; മുന്നണി മാറ്റം ആലോചിച്ച് പിജെ ജോസഫ്; ‘തിങ്കളാഴ്ച’ ആര്‍ക്ക് നല്ല ദിവസമാകും?




