ആലപ്പുഴയിൽ രണ്ട് പ്ലസ് വൺ വിദ്യാർഥിനികൾ വീടുകൾക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; നെടുമുടി പോലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: ചമ്പക്കുളത്തും കൈനകരിയിലുമായി രണ്ട് പ്ലസ് വൺ വിദ്യാർഥിനികളെ വീടുകൾക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചമ്പക്കുളം പഞ്ചായത്ത് 11-ാം വാർഡ് പുളിക്കത്ര ഡേവിഡിന്റെ മകൾ ആൻ മരിയ ഡേവിഡും, കൈനകരി പഞ്ചായത്ത് 12-ാം വാർഡ് കയാറ്റിൽചിറ സാബുവിന്റെ മകൾ ഐറിൻ സാബു (18) എന്നിവരാണ് മരിച്ചത്.

ഇന്നലെ പുലർച്ചെയാണ് ഇരുവരെയുമാണ് സ്വന്തം വീടുകൾക്കുള്ളിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുമായി സംസാരിച്ച ശേഷം സഹോദരങ്ങൾക്കൊപ്പം ഹാളിനുള്ളിൽ ഉറങ്ങാൻ കിടന്ന ആൻ മരിയയെ പുലർച്ചെ നാലരയോടെ സഹോദരനാണ് തൂങ്ങിയ നിലയിൽ കണ്ടത്. സമാനമായ രീതിയിൽ ഐറിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക എഫ്.ഐ.ആർ  വ്യക്തമാക്കുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ നെടുമുടി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളായ ഇരുവരുടെയും മരണം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.