ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ശക്തമായ സൂചന നൽകി മുൻ എഐഎഡിഎംകെ നേതാവ് വി.കെ. ശശികല. ചൊവ്വാഴ്ച ചെന്നൈയിൽ നടന്ന ചടങ്ങിൽ ജയലളിത, എം.ജി.ആർ, അണ്ണാദുരൈ എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പുതിയ പതാക അവർ പുറത്തിറക്കി. കഴിഞ്ഞ ഒൻപത് വർഷമായി താൻ പാലിച്ച മൗനം തുടരുന്നത് ജനങ്ങളോട് ചെയ്യുന്ന അനീതിയാണെന്ന് ശശികല പ്രഖ്യാപിച്ചു.
എഐഎഡിഎംകെ നിലവിൽ വലിയ തകർച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിന് കാരണം എടപ്പാടി പളനിസ്വാമിയുടെ (ഇപിഎസ്) സ്വാർത്ഥതയാണെന്നും ശശികല കുറ്റപ്പെടുത്തി. ജയിൽ മോചിതയായ ശേഷം തന്നെ വീണ്ടും കുടുക്കാൻ ഇപിഎസ് ശ്രമിച്ചതായും അവർ ആരോപിച്ചു. പത്തിലേറെ തവണ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിട്ടും ഇപിഎസ് പാഠം പഠിക്കുന്നില്ലെന്നും, ഡിഎംകെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ശശികല തുറന്നടിച്ചു. ജയലളിതയുടെ ആദർശങ്ങൾ ഉയർത്തിപ്പിടിച്ച് തമിഴ് ജനതയ്ക്ക് നീതി ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ 2027 വരെ ശശികലയ്ക്ക് നേരിട്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ട്. എന്നിരുന്നാലും, പുതിയ പാർട്ടി പ്രഖ്യാപനത്തിലൂടെ എഐഎഡിഎംകെയിലെ ഒരു വിഭാഗം വോട്ടുകളും പ്രവർത്തകരെയും ഒപ്പം നിർത്താനാണ് അവരുടെ നീക്കം. ശശികലയുടെ ഈ പുതിയ ചുവടുവെപ്പ് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നുറപ്പാണ്.
കർണാടകയിൽ ട്രാക്ടർ അപകടം ; 7 മരണം


കര്‍ണാടക ഇനി ഡി.കെ ഭരിക്കും! ബുധനാഴ്ച സത്യാപ്രതിജ്ഞ; ഒപ്പം 10 മന്ത്രിമാരും രണ്ട് ഉപമുഖ്യമന്ത്രിമാരും; ദളിത്-ലിംഗായത്ത് വിഭാങ്ങള്‍ക്ക് കൈയയച്ച് സഹായം





